ഒരു വ്യക്തിയുടെ ശരീരത്തെ കുറിച്ചും അവര്‍ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചുമൊക്കെ കമന്റുകളിടുന്ന സോഷ്യല്‍മീഡിയയിലെ ഒരുവിഭാഗത്തെ കുറിച്ച് സംസാരിക്കുകയാണ് നടി പൂജ മോഹന്‍രാജ്.
അവസരത്തിന് വേണ്ടി മക്കളെ മോശം വസ്ത്രം ധരിപ്പിച്ച് അമ്മമാര്‍ നടത്തിക്കുകയാണെന്ന കമന്റുകളോടൊക്കെ എന്ത് മറുപടിയാണ് പറയേണ്ടതെന്ന് പൂജ ചോദിക്കുന്നു.
ചെറിയ പ്രായം മുതല്‍ തന്നെ താന്‍ നേരിട്ട ചില ഇന്‍സെക്യൂരിറ്റീസിനെ കുറിച്ചും അയാം വിത്ത് ധന്യ വര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൂജ സംസാരിക്കുന്നുണ്ട്.
‘ നമ്മള്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ ഞാനായിരുന്നു കൂട്ടത്തില്‍ വലിയ കുട്ടി. പിന്നെ ചെറുപ്പത്തില്‍ നമ്മള്‍ നാടക ക്ലാസില്‍ ഉള്ളപ്പോള്‍ എന്റെ പ്രായത്തിലുള്ള എല്ലാ പിള്ളേരും ചെറുതായിരിക്കും.
ഇവരെയൊക്കെ ചേട്ടന്‍മാര്‍ എടുത്തുപൊക്കും. ചങ്ങമ്പുഴ പാര്‍ക്കില്‍ ഇപ്പോഴും ഉണ്ട് ഒരു ആന. അവിടെയൊക്കെ കൊണ്ടിരുത്തും. എന്നെ മാത്രം, ചോദിക്കുക പോലുമില്ല.
ഞാനവിടെ നില്‍ക്കും. ഒരു കുട്ടിയെന്ന നിലയില്‍ ഭയങ്കര വിഷമമായിരിക്കും. പിന്നെ എനിക്കത് യൂസ്ഡ് ആയി. ഒരു സമയത്ത് തടി മെലിഞ്ഞിട്ടും ആള്‍ക്കാര്‍ അത് ശ്രദ്ധിക്കാത്ത പോലെ തോന്നി.
പിന്നെ ശരിക്കും എന്റെ ശരീരം പല സൈസിലൂടേയും കടന്ന് പോയിട്ടുണ്ട് പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് ഞാന്‍ ഏറ്റവും സുന്ദരി ഞാന്‍ എന്റെ ഉള്ളില്‍ സന്തോഷവതിയായിരിക്കുമ്പോഴാണ് എന്നാണ്. അതിനൊരു സൗന്ദര്യമുണ്ട്.
എന്ത് സൈസില്‍ ആണെങ്കിലും അത് വിഷയമല്ല. പിന്നെ നമ്മള്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ എന്തൊക്കെ യാത്രയിലൂടെയാണ് പോകുന്നതെന്ന് ഇവര്‍ക്ക് അറിയില്ല. 15 കിലോ ഒരു റോളിന് വേണ്ടി രണ്ട് വര്‍ഷം മുന്‍പ് കുറച്ചിരുന്നു.
പിന്നെ 30 കളുടെ തുടക്കത്തില്‍ എനിക്കുണ്ടായ കുറേ സുഹൃത്തുക്കള്‍ ഉണ്ട്. ഇവര്‍ ആ ഒരു ചിന്താഗതിയെ ഭയങ്കരമായി ചേഞ്ച് ചെയ്യാന്‍ സഹായിച്ചു.
ഒരു പേഴ്‌സണ്‍ എന്ന നിലയില്‍ നമ്മില്‍ തന്നെ അവര്‍ ഒരു ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. കോണ്‍ഫിഡന്‍സ് ബൂസ്റ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ഏത് സൈസില്‍ ആണെങ്കിലും ഇന്നെനിക്ക് ആത്മവിശ്വാസം ഉണ്ട്. ആര്‍ക്കും അതിനെ ഇല്ലാതാക്കാന്‍ പറ്റില്ല.
പിന്നെ ഞാന്‍ കൊച്ചിലേ തൊട്ട് സ്ലീവ് ലെസും നിക്കറുമൊക്കെ ഇട്ട് വളര്‍ന്ന കുട്ടിയാണ്. ഞാന്‍ വളര്‍ന്ന കുടുംബത്തിലോ ഒന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്റെ അമ്മ ആദ്യമായിട്ട് എന്നോട്, മോളേ പുറത്ത് പോകുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം എന്ന് പറഞ്ഞു.
അത് എന്തുകൊണ്ടാണ് ഉണ്ടായത്. ചില കമന്റുകള്‍ കാണാം. അവസരം കിട്ടാന്‍ വേണ്ടി ഇത് കാണിച്ച് നടക്കുന്നു എന്ന തരത്തില്‍. പക്ഷേ ഇതിട്ടാല്‍ എന്താണ് അവസരം കൂടുതല്‍ കിട്ടുന്നത് എന്ന് എനിക്ക് അറിഞ്ഞൂടാ.
വര്‍ഷങ്ങളായി ഇങ്ങനെ ഡ്രസ് ചെയ്യുന്ന ആളാണ് ഞാന്‍. ശരിയാണ് എന്റെ ക്യാരക്ടേഴ്‌സ് അങ്ങനെയല്ല ഡ്രസ് ചെയ്തിട്ടുള്ളത്. സാധാര സ്ത്രീകള്‍ എന്ന തരത്തിലാണ് ആള്‍ക്കാര്‍ കണ്ടത്. പക്ഷേ ഞാന്‍ എന്ന ഒരു വ്യക്തി കൂടി ഉണ്ടല്ലോ.
അത്തരം കമന്റുകള്‍ ഇടുന്നത് അണ്‍ ഫെയര്‍ ആണ്. അവസരം കിട്ടാന്‍ വേണ്ടി അമ്മ അങ്ങനെ നടത്തിക്കുന്നു എന്നെക്കെ കാണുമ്പോള്‍ എന്റെ അമ്മ വല്ലാതെ വേദനിച്ചിട്ടുണ്ട്. നമുക്ക് ഒന്നും പറയാനില്ല. എന്റെ ഫാമിലിയാണ് എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവരാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രിവിലേജ്,’ പൂജ പറയുന്നു.
Content Highlight: Bosy shaming Dressing and Social media Comments