Kerala News
'പൊട്ടനായ മണി ഡാമുകള്‍ തുറന്നുവിട്ടു, നമ്മളെ ഈ വഴിക്കാക്കിയത് ആ ആശാനാണ്'; എം.എം. മണിയെ അധിക്ഷേപിച്ച് വി.കെ. ശ്രീകണ്ഠന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 06, 11:21 am
Friday, 6th January 2023, 4:51 pm

പാലക്കാട്: മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.എം. മണിയെ പൊട്ടനെന്ന് വിളിച്ച് അധിക്ഷേപിച്ച് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്‍.

എം.എം. മണി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കുമ്പോള്‍ ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു.

ബഫര്‍സോണ്‍ വിഷയത്തിലെ പ്രതിഷേധത്തിനിടെയായിരുന്നു ശ്രീകണ്ഠന്‍ എം.പിയുടെ അധിക്ഷേപം.

‘എം.എം. മണി അവിടെ ഇരുന്ന് ചിരിക്കുകയാണ്. ഞാന്‍ തുറന്ന് വിട്ട് ഡാം ഈ സര്‍ക്കാരിന്റെ മന്ത്രിക്ക് കാണാനേ ഇല്ലെന്നാണ് മണി പറയുന്നത്.

പുള്ളി തുറന്ന് വിട്ട ഡാമാണ്. ആര്, മണി തുറന്നുവിട്ടത്. എട്ടും പൊട്ടും തിരിയാത്ത മന്ത്രിമാര് വന്നാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പൊട്ടനായ മണി പറയുന്നത്.

നമ്മളെ ഈ വഴിക്കാക്കിയ ആള് ആ ആശാനാണ്. അദ്ദേഹം ഈ നാട് മുഴുവനുമുള്ള ഡാമുകള്‍ തുറന്നുവിട്ടിട്ടാണ് അനിയന്ത്രിതമായി വെള്ളം വന്നത്, മഴയും പെയ്തു. വീടും സ്ഥലവും കൃഷിയും എല്ലാം നശിച്ചു,’ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.

Content Highlight: VK Sreekandan MP Insulted MM Mani