Advertisement
Film News
സീതാരാമത്തിന് ശേഷം മൃണാള്‍ വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ ഹിറ്റ് കോമ്പോയ്‌ക്കൊപ്പം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 16, 07:21 am
Friday, 16th June 2023, 12:51 pm

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകന്‍ പരശുറാം പെറ്റ്‌ലക്കൊപ്പമുള്ള പുതിയ ചിത്രത്തിന് തുടക്കമായി. ‘VD13/SVC54’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗികമായ ലോഞ്ചും പൂജയും നടന്നു. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് നായകന്‍.

സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതയായ മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വാസു വര്‍മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.

ഗീത ഗോവിന്ദം, സര്‍ക്കാരു വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം പരശുറാമിമൊപ്പം വിജയ് വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ നിര്‍മാതാവ് ശ്യാം പ്രസാദ് റെഡ്ഡി ക്ലാപ്പ് നല്‍കി. ഗോവര്‍ദ്ധന്‍ റാവു ദേവരകൊണ്ട ആദ്യ ഷോട്ട് എടുത്തു. ഫിനാന്‍ഷ്യര്‍ സട്ടി രംഗയ്യ സ്വിച്ച് ഓണ്‍ കര്‍മ്മവും ചെയ്തു. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

കെ.യു മോഹനന്‍ ഡി.ഒ.പി ആവുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റര്‍: മാര്‍ത്താണ്ഡം കെ. വെങ്കിടേഷ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ് : ട്രെന്‍ഡി ടോളി (ദിലീപ് & തനയ്).

Content Highlight: vjay devarakonda and mrunal thakur teams up with geetha govindam team