indian cinema
'ട്രോളോക്കെ ഉണ്ടാക്കിക്കോ, പക്ഷെ ഒരു കാര്യം പറയാനുണ്ട്'; ട്രോളന്‍മാരോട് വിവേക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 03, 06:04 pm
Friday, 3rd April 2020, 11:34 pm

സാമൂഹ്യ സന്ദേശങ്ങളടങ്ങിയ തമാശകള്‍ പറയുന്നതില്‍ തമിഴ് സിനിമയില്‍ വിവേക് ആണ് മുന്നില്‍. 130 സിനിമകളിലാണ് വിവേക് ഇത് വരെ അഭിനയിച്ചത്. തമിഴിലെ എല്ലാ സൂപ്പര്‍താരങ്ങളോടൊപ്പവും വിവേക് അഭിനയിച്ചിട്ടുണ്ട്.

സിനിമ അഭിനയം കൂടാതെ മറ്റ് സാമൂഹിക വിഷയങ്ങളിലും വിവേക് സജീവമായി ഇടപെടാറുണ്ട്. ലോക്ഡൗണ്‍ ദിവസങ്ങളില്‍ വിവേക് വീണ്ടും തമിഴ്‌നാട്ടില്‍ ചര്‍ച്ചയായി. വിവേകിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചുള്ള ട്രോളായിരുന്നു അതിന് കാരണം.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആ ട്രോളിന് വിവേക് തന്നെ പ്രതികരിക്കുകയും ചെയ്തു. ട്രോള്‍ തനിക്കിഷ്ടമായി. പക്ഷെ ഒരു കാര്യം ട്രോളന്‍മാരോട് തനിക്ക് പറയാനുണ്ടെന്ന് വിവേക് പറഞ്ഞു.

സാമൂഹിക ബോധനത്തെ സഹായിക്കുന്ന മീമുകള്‍ കൂടുതല്‍ ഉണ്ടാക്കണം എന്നായിരുന്നു വിവേകിന്റെ ആവശ്യം. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം.