Advertisement
Kerala
പൂണൂല്‍ ജീവിതമാണ്; പക്ഷേ ചെങ്കൊടി എന്റെ ജീവനാണ് ; ആര്‍.എസ്.എസുകാരായ ക്ഷേത്രം ഭാരവാഹികളുടെ ശല്യം സഹിക്കവയ്യാതെ ശാന്തിപ്പണി ഉപേക്ഷിച്ച് യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 20, 10:50 am
Monday, 20th March 2017, 4:20 pm

ബാലരാമപുരം: സംഘപരിവാറുകാരനായ ക്ഷേത്രം ഭാരവാഹിയുടെ ശല്യം സഹിക്കവയ്യാതെ ശാന്തിപ്പണി ഉപേക്ഷിച്ച് ക്ഷേത്രം ജീവനക്കാരന്‍.

വിഷ്ണു ഗോപാലമഠമാണ് പൊയ്യൂര്‍ ശ്രീകണ്ഠക്ഷേത്രത്തിലെ ശാന്തിപ്പണി ഉപേക്ഷിച്ചതായി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ആര്‍.എസ്.എസ് നേതാവും ക്ഷേത്രകമ്മിറ്റി പ്രസിഡന്റുമായ സാബു എസ് രംഗന്‍ കാരണം ശാന്തിപ്പണി രാജിവെക്കുകയാണെന്ന് വിഷ്ണുപറയുന്നു. ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്.
പൂണൂല്‍ ജീവിതമാണ്. പക്ഷേ ചെങ്കൊടി എന്റെ ജീവനാണെന്നും വിഷ്ണു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ മേല്‍ശാന്തി സേവനം അനുഷ്ഠിച്ചുവരികയാണെന്നും എന്നാല്‍ ഒരു വര്‍ഷമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും വിഷ്ണു പറയുന്നു.

ഇതുവരെ 30000 രൂപ ശമ്പള ഇനത്തില്‍ ലഭിക്കാനുണ്ടെന്നും ഈസാഹചര്യത്തില്‍ തുടര്‍ന്നുപോകാന്‍ കഴിയില്ലെന്നുമാണ് ക്ഷേത്രകമ്മിറ്റിയ്ക്ക് അയച്ച കത്തില്‍ വിഷ്ണു പറയുന്നത്.