ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം ചായക്ക് പിരിഞ്ഞപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സാണ് നേടിയത്. ഇതോടെ ഇന്ത്യ നിലവില്‍ 405 റണ്‍സിന്റെ ലീഡ് മറികടന്നിരിക്കുകയാണ്.
ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്‌സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്. ആദ്യ വിക്കറ്റില്‍ രാഹുലുമായി 201 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ജെയ്‌സ്വാള്‍ നേടിയത്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. 297 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 161 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ പുറത്തായത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് വിരാട് കോഹ്‌ലിയും (40*) വാഷിങ്ടണ്‍ സുന്ദറുമാണ്.
വിരാട് 74 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് 40 റണ്‍സ് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാടിനെതേടിയെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയെ മറികടന്നാണ് വിരാട് നാലമനായത്.
ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, ഇന്നിങസ്
മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ (25), ഋഷബ് പന്ത് (1), ധ്രുവ് ജുറെല്‍ എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ നേടാന്‍ സാധിച്ചു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
Content Highlight: Virat Kohli In Record Achievement In Test Cricket Against