ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച് പുറത്തിറങ്ങാനുള്ള സിനിമയാണ് കുറുക്കന്‍. ഇവര്‍ക്ക് പുറമെ ഷൈന്‍ ടോം ചാക്കോയും കുറുക്കനില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയിലേക്ക് ഷൈനിനെ നിര്‍ദേശിച്ചത് താനാണെന്ന് പറയുകയാണ് വിനീത്.
ഒരു പാവം പിടിച്ച ആളായി ഷൈന്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഷൈനിനെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിനും ഈ കഥാപാത്രം ഇഷ്ടമായെന്ന് ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
‘ഷൈനിന്റെ കാര്യം ഞാനാണ് മനോജേട്ട(മനോജ് റാംസിങ്)ന്റെയടുത്തും ജയലാലേട്ടന്റെയടുത്തും ചോദിക്കുന്നത്. ഷൈന്‍ ഈ കഥാപാത്രത്തില്‍ വന്നാലെങ്ങനെയുണ്ടാകും എന്ന് ചോദിച്ചു. ഒരു പാവം പിടിച്ച ആളായിട്ട് ഷൈനിനെ കണ്ടാല്‍ രസമായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു.
ഞങ്ങള്‍ ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭീഷ്മപര്‍വമൊന്നും റിലീസായിട്ടില്ല. ആ സമയത്ത് ഷൈന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് പൂര്‍ണമായി മാറി ചെയ്യുമെന്ന് എനിക്കുണ്ടായിരുന്നു. പണ്ടൊക്കെ എന്നെയാണ് സ്ഥിരം പാവം പിടിച്ച ആളായിട്ട് കാസ്റ്റ് ചെയ്യുക. ഞാനും ഷൈനും നേരെ തിരിച്ച് ചെയ്താല്‍ രസമായിരിക്കുമല്ലോ എന്നെനിക്ക് തോന്നി.
ഷൈനിനോട് പോയി പറഞ്ഞപ്പോള്‍ ഷൈനിനും അത് ഇഷ്ടപ്പെട്ടു. ഞാന്‍ ഇങ്ങനൊരു റോള്‍ പിടിച്ചിട്ടില്ലെന്ന് ഷൈന്‍ പറഞ്ഞു. പെട്ട് പോകുന്നയാളായിട്ടാണ് ഷൈന്‍ ഇതില്‍ അഭിനയിക്കുന്നത്. സാധാരണ ഓരോ സാഹചര്യത്തിലും പെടുത്തുന്ന ആളായിട്ടാണല്ലോ ഷൈന്‍ അഭിനയിക്കുക.
ഷൈനിനും അത് ഇഷ്ടപ്പെട്ടു. സാധാരണ അഭിനേതാക്കള്‍ക്ക് വ്യത്യസ്തമായ കഥാപാത്രം ചെയ്യുന്നത് ഇഷ്ടമാണല്ലോ. ഇതില്‍ ഷൈന്‍ വരുന്നത് കൊണ്ടാണ് കാസ്റ്റിങ് ഇന്ററസ്റ്റിങാകുന്നത്. ഞാനും അച്ഛനും ഇതിന് മുമ്പും നാലഞ്ച് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൈനും കൂടെ വരുമ്പോള്‍ വാല്യു അഡിഷന്‍ ആകുന്നുണ്ട്,’ വിനീത് പറഞ്ഞു.
കുറുക്കന്‍ സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘അന്‍സിബ, ശ്രുതി, ഗൗരി നന്ദ, ശ്രീകാന്തേട്ടന്‍, ദിലീപ്, മാളവിക തുടങ്ങി കുറേ ആര്‍ട്ടിസ്റ്റുകളുണ്ട്. അശ്വത് ലാലും അഭിനയിച്ചിട്ടുണ്ട്. ഹൃദയത്തിന് ശേഷം ഞാന്‍ ആദ്യമായാണ് അശ്വതിന്റെ കൂടെ അഭിനയിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുക്കന്‍.
CONTENT HIGHLIGHTS: vineeth sreenivasan about shine tom chacko