Film News
വർഷങ്ങൾക്ക് ശേഷം എഴുതി കഴിഞ്ഞതും ആ സംവിധായകനെ കൊണ്ട് കാണിച്ചു; ഒന്ന് രണ്ട് സജഷൻ പറഞ്ഞു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 08, 06:23 am
Monday, 8th April 2024, 11:53 am

വർഷങ്ങളായി കേൾക്കുന്ന കാര്യങ്ങളിൽ നിന്നാണ് തന്റെ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം ഒരുക്കിയതെന്ന് വിനീത് ശ്രീനിവാസൻ. കുട്ടിക്കാലം മുതൽ തന്റെ വീട്ടിൽ സംസാരിക്കുന്നതും കേൾക്കുന്നതും എല്ലാം സിനിമയെപ്പറ്റിയാണെന്നും വിനീത് പറഞ്ഞു.

അന്ന് മദ്രാസാണ് ദക്ഷിണേന്ത്യൻ സിനിമയുടെ ഹബ്ബെന്നും അവർ താണ്ടിയ പ്രയാസങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് തിരക്കഥ എഴുതിയതെന്നും വിനീത് പറയുന്നുണ്ട്. എഴുതിക്കഴിഞ്ഞശേഷം സംവിധായകൻ പ്രിയദർശനെ കണ്ടിരുന്നെന്നും അദ്ദേഹം സ്വാമീസ് ലോഡ്ജിൽ താമസിച്ചിട്ടുള്ള ആളാണെന്നും വിനീത് കൂട്ടിച്ചേർത്തു.

പ്രിയദർശനോട് സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ വലിയ സന്തോഷമായെന്നും ഒന്ന് രണ്ട് കാര്യങ്ങൾ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞെന്നും വിനീത് ദേശാഭിമാനിയുടെ വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വർഷങ്ങളായി കേൾക്കുന്ന കാര്യങ്ങളിൽ നിന്നാണ് സിനിമ ഒരുക്കിയത്. ഞാൻ 1984ലാണ് ജനിച്ചത്. എന്നാൽ കുട്ടിക്കാലം മുതൽ വീട്ടിൽ സംസാരിക്കുന്നതും കേൾക്കുന്നതും എല്ലാം സിനിമയെപ്പറ്റിയാണ്. അന്ന് മദ്രാസാണ് ദക്ഷിണേന്ത്യൻ സിനിമയുടെ ഹബ്ബ്. അവർ താണ്ടിയ പ്രയാസങ്ങൾ ഒക്കെ ഉൾപ്പെടുത്തിയാണ് തിരക്കഥ എഴുതിയത്.

എഴുതിക്കഴിഞ്ഞശേഷം പ്രിയനങ്കിളിനെ പോയി കണ്ടു. അങ്കിൾ സ്വാമിസ് ലോഡ്ജിൽ താമസിച്ചിട്ടുള്ള ആളാണ്. സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ വലിയ സന്തോഷമായി. ഒന്ന് രണ്ട് കാര്യങ്ങൾ ഇങ്ങനെ ചെയ്യണമെന്ന് പറയുകയും ചെയ്തു,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഉടനെ സംവിധായകൻ നിലയിൽ ഒരു സിനിമ കൂടി ചെയ്യണമെന്ന് വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്. രണ്ടുവർഷത്തേക്ക് എന്തായാലും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്നില്ലെന്നും വിനീത് കൂട്ടിച്ചേർത്തു.

‘വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഉടനെ സംവിധായകൻ നിലയിൽ ഒരു സിനിമ കൂടി ചെയ്യണം. രണ്ടുവർഷത്തേക്ക് എന്തായാലും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല. സുഹൃത്തുക്കളുടെ ചില പടങ്ങൾ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അതിനുശേഷം 2026 വരെ അഭിനയിക്കുന്നില്ല. അതിനുശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineeth sreenivasan about priyadarshan’s suggestion