Kerala News
വിലങ്ങാട് ഉരുള്‍പൊട്ടല്‍; മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 28, 01:05 pm
Friday, 28th February 2025, 6:35 pm

തിരുവനന്തപുരം: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ദുരന്ത ബാധിത വില്ലേജുകളിലെ റവന്യൂ റിക്കവറി കുടിശ്ശികകള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്ക്യാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കുടിശ്ശികകള്‍ക്കാണ് സര്‍ക്കാര്‍ മൊറട്ടോറിയം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. കേരള റവന്യൂ റിക്കവറി ആക്ട് പ്ര1968, സെക്ഷന്‍ 83ബി പ്രകാരമാണ് സര്‍ക്കാര്‍ മൊറട്ടോറിയം അനുവദിച്ചത്‌.

updating…

Content Highlight: Vilangad Landslide; Govt announced moratorium