'ദാ ഇതുപോലെ മദര്‍ ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി'; വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നതെങ്ങിനെയന്ന് വിശദീകരിച്ച് ആം ആദ്മി എം.എല്‍.എ; വീഡിയോ
India
'ദാ ഇതുപോലെ മദര്‍ ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി'; വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നതെങ്ങിനെയന്ന് വിശദീകരിച്ച് ആം ആദ്മി എം.എല്‍.എ; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2017, 5:30 pm

 

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അട്ടിമറിക്കുന്നത് എങ്ങനെയെന്ന് നിയമസഭയില്‍ ചെയ്തു കാട്ടി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജാണ് ദല്‍ഹി നിയമസഭയില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടുന്നതെങ്ങനെയെന്ന് വിശദീകരിച്ചത്.


Also read ‘മെലിഞ്ഞ സുന്ദരികളെ ഇനി വേണ്ട’; മോഡലിങ്ങില്‍ സ്ലിം ബ്യൂട്ടികളെ നിരോധിച്ച് ഫ്രാന്‍സ് 


ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉപയോഗിച്ചാണ് എം.എല്‍.എ കാര്യങ്ങള്‍ വിശദീകരിച്ചത്. വോട്ടിംഗ് ദിവസം ഏതു സ്ഥാനാര്‍ത്ഥി വിജയിക്കണെമെന്ന് തീരുമാനിക്കുന്ന രഹസ്യ കോഡുകള്‍ മെഷീന്‍ തയ്യാറാക്കുന്നവര്‍ക്ക് തീരുമാനിക്കാന്‍ കഴിയുമെന്ന് സൗരഭ് ഭരദ്വാജ് വിശദീകരിച്ചു.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് നിരവധി കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടര്‍ വിദഗ്ദനാണ് താനെന്നും മുന്‍ മന്ത്രി കൂടിയായ സൗരഭ് വ്യക്തമാക്കി.

യന്ത്രത്തില്‍ കൃത്രിമം കാട്ടാന്‍ മദര്‍ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതിയെന്നും അതിന് വെറും 90 സെക്കന്‍ഡ് മതിയെന്നും എം.എല്‍.എ പറയുന്നു. മെഷീനുകളില്‍ ഉപയോഗിക്കുന്ന കോഡുകള്‍ അറിയുന്ന ആര്‍ക്കും അന്തിമ ഫലം അട്ടിമറിക്കാന്‍ സാധിക്കുമെന്നാണ് എം.എല്‍.എ പറയുന്നത്.


Related one ‘വോട്ടിങ് മെഷീന്‍ എങ്ങനെ അട്ടിമറിക്കാം’ ദല്‍ഹി നിയമസഭയില്‍ എ.എ.പിയുടെ ലൈവ് ഷോ


മെഷിനിലെ പാനലിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കനുസരിച്ചാണ് കോഡുകള്‍ ക്രമീകരിക്കുന്നത്. ഒരോ ആള്‍ക്കാര്‍ക്കും വ്യത്യസ്തമായ കോഡുകളാകും ഇത് വഴിയുണ്ടാവുക. എന്നാല്‍ മെഷീന്‍ ക്രമീകരിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ഓരു കോഡ് തന്നെ നല്‍കാനും സാധിക്കും ഇത് വഴി പോള്‍ ചെയ്യുന്ന എല്ലാ വോട്ടുകളും ആ കോഡുകള്‍ ഉള്ള സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയും ചെയ്യും.

ഓരോ വോട്ടുകള്‍ രേഖപ്പെടുത്തുമ്പോഴും രഹസ്യ കോഡുകള്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നതും ഭരദ്വരാജ് നിയമസഭയില്‍ കാണിച്ചു. ലഭിച്ച വോട്ടുകള്‍ ഒരേ വ്യക്തിക്ക് ഫലം തിട്ടപ്പെടുത്തുമ്പോള്‍ എങ്ങിനെ ലഭിക്കുന്നെന്നും എങ്ങിനെയാണെന്നും ഇതിലൂടെ എം.എല്‍.എ വ്യക്തമാക്കി.


You must read this റോഡ് വികസനത്തിനായി അരയാലുകള്‍ മുറിച്ച് മാറ്റാന്‍ തീരുമാനം; സ്വന്തം കയ്യില്‍ നിന്ന് കാശ് ചെലവാക്കി മരങ്ങള്‍ മാറ്റി സ്ഥാപിച്ച് എം.എല്‍.എ


താന്‍ വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം നടന്നെന്ന് ആരോപിക്കുകയല്ലെന്നും ഇത് എങ്ങിനെയാണ് നടക്കുന്നതെന്ന് വിശദീകരിക്കുകയാണെന്നും എ.എല്‍.എ സഭയില്‍ പറഞ്ഞു. ഗുജറാത്തില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് തങ്ങള്‍ക്ക് വിട്ടു തന്നാല്‍ പിന്നീട് ബി.ജെ.പിക്ക് ഒരു കാരണവശാലും വിജയിക്കാനാവില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു.


നിയമസഭയിലെ പ്രദര്‍ശനം കാണാന്‍ ഇടത്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളെയും എ.എ.പി ക്ഷണിച്ചുവരുത്തിയിരുന്നു. നേരത്തെ അവതരണത്തിനിടെ ബഹളം വെച്ച ബി.ജെ.പി എം.എല്‍.എയെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ബി.ജെ.പിക്ക് അനുകൂലമായി അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് എ.എ.പി രംഗത്തെത്തിയിരുന്നത്.