Daily News
മുസഫര്‍നഗറില്‍ തിരഞ്ഞെടുപ്പ് വിജയഘോഷയാത്രയ്ക്ക് നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 May 10, 08:15 am
Saturday, 10th May 2014, 1:45 pm

[] മുസഫര്‍നഗര്‍: വെള്ളിയാഴ്ച്ച നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുന്നില്‍ കണ്ട് ഉത്തര്‍പ്രദേശിലെ  മുസഫര്‍നഗറില്‍ വിജയഘോഷയാത്രകള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നിരോധനം ഏര്‍പ്പെടുത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വര്‍ഗ്ഗീയ ലഹളയ്ക്ക് വേദിയായ മുസഫര്‍നഗറില്‍ മുന്‍കരുതലായാണ് ഇത്തരം ഘോഷയാത്രകള്‍ നിരോധിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൊശാല്‍ രാജ് ശര്‍മ്മ പറഞ്ഞു.

നിരോധന ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്ന മുസഫര്‍നഗറില്‍ സുരക്ഷ ശക്തമാണ്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

കലാപം സ്ത്രീകളും കുട്ടികളും അടക്കം 60 പേരുടെ മരണത്തിനും പ്രദേശത്ത് ഭീതി പരത്തിക്കൊണ്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായി.

കലാപബാധിതരായ 47,00 ഓളം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.