മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം വലിയ തരംഗമായതിന് പിന്നാലെ വീണ്ടും ചർച്ചകളിൽ ഇടംപിടിച്ച സിനിമയാണ് 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഗുണാ.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം വലിയ തരംഗമായതിന് പിന്നാലെ വീണ്ടും ചർച്ചകളിൽ ഇടംപിടിച്ച സിനിമയാണ് 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഗുണാ.
സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഛായാഗ്രഹകൻ വേണുവായിരുന്നു.
ഗുണാ സിനിമ റിലീസായ സമയത്ത് അത് ഒരു ഹിറ്റ് പടമായിരുന്നില്ലെന്ന് പറയുകയാണ് വേണു. അന്ന് ചിത്രത്തിന്റെ കൂടെ റിലീസായ ഹിറ്റ് സിനിമയായിരുന്നു രജിനികാന്ത്, മമ്മൂട്ടി ചിത്രം ദളപതി. സിനിമ വലിയ വിജയമായിരുന്നു.
ഇപ്പോൾ ദളപതിയെ കുറിച്ച് ആരും സംസാരിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്നത്തെ കാലത്ത് ഗുണാ ഒരു ഹിറ്റ് പടമായിരുന്നില്ല. അങ്ങനെയുള്ള ഒരു പടത്തെ പറ്റി അന്നാരും ചര്‍ച്ച പോലും ചെയ്തില്ല. ഇതിന്റെ കൂടെ റിലീസായ ചിത്രമായിരുന്നു ദളപതി. ഇപ്പോള്‍ ദളപതിയെ കുറിച്ച് ആരും സംസാരിക്കാത്തത് അതില്‍ പുതുതായി ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാകും.
എന്നാല്‍ ഗുണാ സിനിമയെ പറ്റി അന്ന് ആരും സംസാരിച്ചിരുന്നില്ല.
അപ്പോള്‍ ഗുണാ ഇപ്പോഴാണ് ഹിറ്റായതെന്ന് വേണമെങ്കില്‍ പറയാം.
ചില പടങ്ങള്‍ കുറേനാള്‍ കഴിഞ്ഞാകും കൂടുതല്‍ പോപ്പുലാരിറ്റി ഉണ്ടാകുന്നത്. അന്ന് ഞാനും കമല്‍ സാറും മാത്രമിരുന്നാണ് ആദ്യ ഷോ കാണുന്നത്. ഡയറക്ടറ് പോലും കൂടെ ഉണ്ടായിരുന്നില്ല,’ വേണു പറഞ്ഞു.
Content Highlight: Venu Talk About dhalapathi Movie