ഭീഷ്മ പര്‍വ്വത്തില്‍ ഏറ്റവും ജനപ്രീതിയുള്ള കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് മൈക്കിള്‍ എന്ന മൈക്കിളപ്പയാണ്. എല്ലാവരും ബഹുമാനത്തോടെയും സ്‌നേഹത്തോടെയും മമ്മൂട്ടിയുടെ കഥാപാത്രത്തെ വിളിക്കുന്ന പേരാണ് മൈക്കിളപ്പ. ചിത്രത്തിലെ ഏത് അഭിനേതാവും മമ്മൂട്ടിയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാലും ഒപ്പം കൊടുക്കുന്ന ക്യാപ്ഷനും മൈക്കിളപ്പ എന്നാണ്.
ഇപ്പോഴിതാ ഇതേ ക്യാപ്ഷനോട് കൂടി വീണ നന്ദകുമാറും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ജെസി എന്ന കഥാപാത്രത്തെയാണ് വീണ ഭീഷ്മ പര്‍വ്വത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്ററിന്റെ ഭാര്യ ആണ് ജെസി. ചിത്രത്തിലെ വീണയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.
അതേസമയം റിലീസ് ചെയ്ത് രണ്ടാമാഴ്ചയിലേക്ക് കടക്കുമ്പോഴും ഭീഷ്മ പര്‍വ്വം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
കേരളത്തിലെ മാത്രം ബോക്‌സ് ഓഫീസില്‍ നിന്നും 40 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 75 കോടി പിന്നിട്ടു. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് ഈ കണക്ക് പുറത്തുവിട്ടത്.
View this post on Instagram
സിനിമയുടെ ഓസ്‌ട്രേലിയ ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഇത്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മ പര്‍വ്വം നേടിയിരുന്നു.
406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മ പര്‍വ്വത്തിന് ഉണ്ടായിരുന്നത്. ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു.
Content Highlight: veena nandakumar shares a picture with mammootty