Entertainment news
എനിക്ക് ബഹുമാനം ആവശ്യമില്ല, സമത്വമാണ് വേണ്ടത്: ജിജോയ്

സിനിമാ-നാടക നടനാണ് ജിജോയ് പി.ആര്‍. നിരവധി സിനിമകളിൽ തമിഴിലും മലയാളത്തിലുമായി അഭിനയിക്കുകയും ചില ചിത്രങ്ങൾക്ക് ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട് ജിജോയ് പി.ആര്‍. നിലവില്‍ കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ജിജോയ്.

ഇപ്പോൾ തനിക്ക് ബഹുമാനം വേണ്ടെന്നും അതിനുപകരം സമത്വമാണ് വേണ്ടതെന്നും പറയുകയാണ് ജിജോയ്. താൻ ഇഷ്ടം സമ്പാദിക്കാനാണ് നോക്കുന്നതെന്നും സർ എന്ന് വിളിക്കുമ്പോൾ പേര് വിളിക്കാനാണ് താൻ പറയുകയെന്നും ജിജോയ് പറഞ്ഞു.

തന്നെ സർ എന്ന് വിളിക്കുമ്പോൾ തിരിച്ചും സർ എന്നോ അല്ലെങ്കിൽ മാഡം എന്ന് വിളിക്കുമെന്നോ പറയുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആർട്ടിസ്റ്റിൻ്റെ കടമ ഇതാണെന്നും, സ്വാതന്ത്യത്തിൻ്റെയും സമത്വത്തിൻ്റെയും ഉപയോഗത്തിന് വേണ്ടിയിട്ടായിരിക്കണം അറിവ് ഉപയോഗപ്പെടുത്തേണ്ടതെന്നും ജിജോയ് കൂട്ടിച്ചേർത്തു.

 

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിജോയ് ഇക്കാര്യം പറഞ്ഞത്.

 

‘എനിക്ക് ബഹുമാനം ആവശ്യമില്ല, ഈക്വാലിറ്റി വേണം. ഞാൻ ഇഷ്ടം സമ്പാദിക്കാനാണ് നോക്കുക. എന്നെ ഇവിടത്തെ ചില സിസ്റ്റത്തിൻ്റെ ഭാഗമായിട്ട് സർ എന്ന് വിളിക്കുമ്പോൾ പേര് വിളിക്കാനാണ് ഞാൻ പറയുക. സ്റ്റുഡൻസിൻ്റെ അടുത്തും ഞാൻ പേര് വിളിക്കാൻ പറഞ്ഞിട്ടുണ്ട്. റിക്വസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ ചിലർക്ക് വിളിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത് സ്വാഭാവികമാണ്.

പക്ഷെ എന്നെ ‘സർ’ എന്ന് വിളിക്കുമ്പോൾ ഏത് ഡിപ്പാർട്ടമെൻ്റ് ആണെങ്കിലും അവരെ തിരിച്ചും സർ എന്നോ അല്ലെങ്കിൽ മാഡം എന്നോ വിളിക്കും. ഞാൻ അങ്ങനെയാണ് ഇപ്പോൾ അതിനെ ട്രീറ്റ് ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള തുല്യത കൊണ്ടുവരണം.

ബേസിക്കലി ഒരു ആർട്ടിസ്റ്റിൻ്റെ കടമ തന്നെ ഇതാണ്. നിങ്ങൾ കൂടുതൽ പഠിക്കുമ്പോഴും ആ ഒരു പോയിൻ്റിലേക്ക് നിങ്ങൾ വരേണ്ടത്. അങ്ങനെ വരാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് മനസിലാക്കുക. എല്ലാ പഠനങ്ങളും സ്വാതന്ത്യത്തിൻ്റെയും സമത്വത്തിൻ്റെയും ഉപയോഗത്തിന് വേണ്ടിയിട്ടായിരിക്കണം ഉപയോഗപ്പെടുത്തേണ്ടത് എന്നാണ് ഞാൻ പറയുന്നത്,’ ജിജോയ് പറഞ്ഞു.

Content Highlight: I don’t want respect, I want equality says Jijoy