കൊച്ചി: പതിനെട്ട് ദിവസം കൊണ്ട് 25 കോടി നേടി അനൂപ് സത്യന്‍ ചിത്രം ‘വരനെ ആവശ്യമുണ്ട്’. ട്വിറ്റര്‍ വഴി സിനിമയുടെ നിര്‍മ്മാതാക്കളായ ‘വേഫെയറര്‍ ഫിലംസ്’ ആണ് ഈ കണക്ക് പുറത്തുവിട്ടത്.
25 കോടി കടക്കുന്നു. ഒരു നല്ല സിനിമ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് അര്‍ഹിക്കുന്ന സ്‌നേഹം നിങ്ങള്‍ തന്നു എന്നാണ് കളക്ഷന്‍ വിവരം പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തതത്.
സുരേഷ് ഗോപി, ശോഭന ജോടികള്‍ ഒരിടവേളക്ക് ശേഷം ഒന്നിച്ച ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നത്. അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി, കെ.പി.എ.സി ലളിത, വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുല്‍ഖറിന്റെയും അടക്കമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ അണിയറയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി പുരോഗമിക്കുന്നുണ്ട്.
25 crores and counting. We attempted to make a good movie and you gave it the love it deserved. #feelingblessed #25crores #VaraneAvashyamund pic.twitter.com/7wkR7l9tLT
— Wayfarer Films (@DQsWayfarerFilm) February 24, 2020
അതില്‍ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇതെങ്കിലും ആദ്യം തീയേറ്ററുകളിലെത്തിയത് അനൂപ് സത്യന്‍ ചിത്രമായിരുന്നു. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍