ന്യൂദല്‍ഹി: വാക്‌സിന്‍ ക്ഷാമം കടുത്തതോടെ അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിന് നല്‍കാന്‍ വാക്‌സിന്‍ ഇല്ലെന്ന് കേന്ദ്രം. മെയ് പകുതി വരെ 9.09 ലക്ഷം ഡോസ് മാത്രമേ കേരളത്തിന് നല്‍കൂ എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്ത് വിട്ട കണക്കുപ്രകാരം കേന്ദ്രം കേരളത്തിന് നല്‍കിയത് 73.77 ലക്ഷം ഡോസാണ്. ഇതില്‍ ഒരു ഡോസുപോലും പാഴാക്കിയിട്ടില്ല.
അതേസമയം ഉത്തര്‍പ്രദേശില്‍ ചെലവഴിക്കാതെ 12.10 ലക്ഷം ഡോസ് ബാക്കിയുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇവര്‍ക്ക് 3.5 ലക്ഷം ഡോസ് കൂടി മൂന്നു ദിവസത്തിനുള്ളില്‍ നല്‍കും.
ബീഹാറില്‍ 6.20 ലക്ഷം ഡോസ് ബാക്കിയുണ്ട്. അതേസമയം ഇവര്‍ക്ക് നാല് ലക്ഷം ഡോസുകൂടി ഉടന്‍ നല്‍കും. മധ്യപ്രദേശിന് 5.77 ലക്ഷം ഡോസ് ശേഷിക്കുമ്പോള്‍ 2.80 ലക്ഷം ഡോസ് കൂടി കിട്ടും. ഹരിയാനയുടെ പക്കല്‍ 2.15 ലക്ഷം ഡോസുണ്ട്. മൂന്ന് ലക്ഷം കൂടി ഉടന്‍ ലഭിക്കും.
17.31 ലക്ഷം ഡോസാണ് മറ്റു സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്നത്. മെയ് പകുതിക്കുള്ളില്‍ കേരളത്തിന് ലഭിക്കുന്ന 9.09 ലക്ഷം ഡോസില്‍ 6.84 ലക്ഷം കൊവിഷീല്‍ഡും 2.25 ലക്ഷം ഡോസ് കോവാക്‌സിനുമാണ്.
അതേസമയം റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് v ന്റെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. റഷ്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. രാജ്യത്ത് മൂന്നാമതായി നല്‍കാനൊരുങ്ങുന്ന വാക്‌സിനാണ് സ്പുട്‌നിക് v.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക