Entertainment
ദുൽഖർ പാടിയ ആ പാട്ടിന് അന്ന് ഒരുപാട് വിമർശനങ്ങൾ കിട്ടി: സംഗീതസംവിധായകൻ ശ്രീഹരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 07:24 am
Sunday, 30th March 2025, 12:54 pm

ഷംസു സയ്ബയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ചിത്രമാണ് മണിയറയിലെ അശോകൻ. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരമാണ് ലഭിച്ചത്.

സിനിമയിലെ ‘മൊഞ്ചത്തി പെണ്ണെ ഉണ്ണിമായെ‘ എന്ന പാട്ട് പാടിയത് ദുൽഖർ സൽമാനും ഗ്രിഗറിയുമായിരുന്നു. ഇപ്പോൾ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൻ്റെ സംഗീതസംവിധായകൻ ശ്രീഹരി. കെ. നായർ.

ദുൽഖർ നല്ല സിങ്ങറാണെന്നും അത്യാവശ്യം നന്നായിട്ട് പാടുമെന്നും മൊഞ്ചത്തി പെണ്ണെ എന്ന പാട്ട് പാടിയപ്പോൾ നല്ല എക്സ്പീരിയൻസ് ആയിരുന്നെന്നും പറയുകയാണ് ശ്രീഹരി.

ആ പാട്ട് മ്യൂസിക്കലി സംഗതികളുള്ള പാട്ടല്ലെന്നും ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന പാട്ട് പോലെയുള്ള പാട്ടാണെന്നും ശ്രീഹരി പറയുന്നു. ആ പാട്ടിൻ്റെ വരികളെ കുറെ ആളുകൾ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ അവരെ കുറ്റം പറയാൻ പറ്റില്ലെന്നും ആ പാട്ടിൻ്റെ വരികൾ അങ്ങനെയായിരുന്നു എന്നും ശ്രീഹരി പറയുന്നു.

എന്നാൽ ആ പാട്ടിന് അതുമതിയായിരുന്നെന്നും അങ്ങനെയാണ് ഉദ്ദേശിച്ചതെന്നും ശ്രീഹരി കൂട്ടിച്ചേർത്തു.

സ്പോട്ട്ലൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്രീഹരി ഇക്കാര്യം പറഞ്ഞത്.

‘മൊഞ്ചത്തി പെണ്ണെ ഉണ്ണിമായെ ദുൽഖർ വന്ന് പാടി. അത് വളരെ ക്വിക്ക് ആയിരുന്നു. നല്ല എക്സീപിരിയൻസായിരുന്നു അത്. പിന്നെ ദുൽഖർ നല്ല സിങ്ങറാണ്. പുള്ളി അത്യാവശ്യം നന്നായിട്ട് പാടും.

പിന്നെ ആ പാട്ടും മ്യൂസിക്കലി അങ്ങനെ വലിയ സംഗതികളുള്ള പാട്ടല്ല. ‘കാക്കേ കാക്കേ കൂടെവിടെ‘ എന്ന പാട്ടിനെപ്പോലെയുള്ള വളരെ ഈസിയായിട്ടുള്ള പാട്ടാണ്. വെറുതെ പാടാൻ പറ്റുന്ന പാട്ടാണ്. അതിൻ്റെ വരികളെ കുറെ ആൾക്കാർ വിമർശിച്ചിട്ടുണ്ട്.

അവരെയും കുറ്റം പറയാൻ പറ്റില്ല. അതിൻ്റെ വരികൾ ഒക്കെ അങ്ങനെയാണ്. ‘ഉപ്പിലിട്ട മാങ്ങ നീയേ… തെങ്ങിൻ മേലെ തേങ്ങ നീയേ…’ എന്നൊക്കെയാണ് അതിൻ്റെ വരികൾ. പക്ഷെ അതിന് അത് മതി. ആ പാട്ട് അങ്ങനെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്. ദുൽഖർ നല്ല മെലഡി പാട്ടൊക്കെ പാടിയിട്ടുണ്ട്. പക്ഷെ ഇത് പാടിയ സമയത്ത് എല്ലാവർക്കും ഇഷ്ടമായി,’ ശ്രീഹരി പറയുന്നു.

Content Highlight: That song sung by Dulquer got a lot of criticism at the time says Music director Srihari