കോഴിക്കോട്: ഫറോക്കില്‍ പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സമപ്രായക്കാരായ കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്തു. കൂടെയുണ്ടായിരുന്ന പതിനൊന്നുകാരന്‍ പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത്. പതിനഞ്ചു വയസുകാരിയെ വാട്‌സ്ആപ്പ് സന്ദേശമയച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി സഹപാഠിയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി.
ഒരാഴ്ച്ച മുമ്പാണ് അതിക്രമം നടന്നത്. പതിനൊന്ന് വയസുകാരന്‍ പകര്‍ത്തിയ പീഡനദൃശ്യം സമീപവാസിയായ മറ്റൊരാള്‍ കണ്ടതോടെയാണ് അതിക്രമം നടന്ന വിവരം പുറത്തറിയുന്നത്.
പിന്നാലെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോള്‍ പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തി. ഫറോക്ക് എ.സി.പിയാണ് കേസ് അന്വേഷിക്കുന്നത്.
കുറ്റാരോപിതര്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരുടെ രക്ഷിതാക്കളോട് കുട്ടികളേയും കൂട്ടി ചൊവ്വാഴ്ച്ച് സി.ഡബ്ല്യൂ.സിക്ക് മുമ്പില്‍ ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പീഡപ്പിക്കപ്പെട്ട പെണ്‍കുട്ടി മുമ്പും പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ മരിച്ച് പോയതിനാല്‍ മുത്തശ്ശന്റെ സംരക്ഷണത്തിലാണ് കുട്ടി കഴിഞ്ഞിരുന്നത്.
Content Highlight: Two students raped a 15-year-old girl in Farooq