Kerala
സി.പി.ഐ.എം സംസ്ഥാന പ്ലീനം: സമാപനസമ്മേളനത്തില്‍ വി.എസ് പങ്കെടുക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Nov 29, 04:03 am
Friday, 29th November 2013, 9:33 am

[] പാലക്കാട്: സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന്റെ സമാപനസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല.

അനാരോഗ്യം മൂലമാണ് മടങ്ങുന്നതെന്നാണ് വിശദീകരണം. ഒമ്പത് മണിയോടെ വി.എസ് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും.

ലാവലിന്‍, ടിപി കേസുകളിലെ വി.എസിന്റെ നിലപാടുകള്‍ക്കെതിരെ ഇന്നലെ സി.പി.ഐ.എം പ്ലീനത്തില്‍ നടന്ന പൊതുചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

തന്റെ നിലപാടുകളിലൂടെ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ വി.എസ് പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

വി.എസ് മദമിളകിയ ആനയാണെന്നും അതിന് പാപ്പാനെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ വിമര്‍ശനം.

പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി എതിര്‍ക്കുന്ന വി.എസിനെതിരെ കര്‍ശന നടപടി വേണമെന്നും ഔദ്യോഗിക പക്ഷത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിനമായ ഇന്ന് നടത്തുന്ന പാര്‍ട്ടിയുടെ റാലിയെയും അദ്ദേഹത്തിന് അഭിസംബോധന ചെയ്യാന്‍ കഴിയില്ല.

സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ തന്നെ നാലാമത്തെ സംസ്ഥാന പ്ലീനമാണിത്. 1968ല്‍ കൊച്ചി, 1970ല്‍ തലശ്ശേരി, 1981ല്‍ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് പ്ലീനം നടന്നിട്ടുള്ളത്.