താന്‍ നിര്‍മിച്ച മരണമാസ് എന്ന ചിത്രത്തെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മരണമാസില്‍ അഭിനയിച്ച ഒരു നടനെ കുറിച്ചും ടൊവിനോ സംസാരിക്കുന്നുണ്ട്.
സൗഹൃദത്തിന്റെയും ബന്ധത്തിന്റേയും പുറത്ത് പലരും തന്റെ സിനിമയില്‍ സഹകരിച്ചിട്ടുണ്ടെന്നും അവരോടൊന്നുമുള്ള നന്ദി വാക്കുകളില്‍ ഒതുക്കാനാകില്ലെന്നും ടൊവിനോ പറഞ്ഞു.
‘മരണമാസ് കണ്ടിട്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. അത് കേട്ടപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. സാധാരണ ഞാന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമകളിലാണ് ഞാന്‍ പ്രൊഡക്ഷന്റെ ഭാഗമായിട്ടുള്ളത്.
ഇത് ആദ്യമായിട്ടാണ് ഞാന്‍ മെയിന്‍ ലീഡിലോ കാസ്റ്റിലോ ഇല്ലാതെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവരും എനിക്ക് വളരെ വേണ്ടപ്പെട്ടവരും കാലങ്ങളായി അറിയാവുന്നവരുമാണ്.
ഈ സിനിമയില്‍ സൗഹൃദത്തിന്റെ പേരില്‍ വന്ന് അഭിനയിച്ചവരുണ്ട്. അതില്‍ ഒരാളാണ് ഗുരു സോമസുന്ദരം സാര്‍. അദ്ദേഹത്തിന് ഈ ക്യാരക്ടര്‍ വന്ന് ചെയ്യേണ്ട ഒരു ആവശ്യവുമില്ല.
എന്നാല്‍ ഞങ്ങളോടൊക്കെയുള്ള സ്‌നേഹവും ബന്ധവും കാരണം ആണ് പുള്ളി അത് വന്ന് ചെയ്തത്. നിര്‍ബന്ധിച്ചിട്ട് പോലും എന്തെങ്കിലുമൊരു തുക ടോക്കണായി മേടിക്കണമെന്ന് പറഞിട്ട് പുള്ളി അതിന് സമ്മതിച്ചില്ല. ശമ്പളം വാങ്ങിയില്ല.
അത്തരത്തില്‍ ഒരുപാട് പേരുടെ സൗഹൃദം. ശിവനാണെങ്കിലും മിന്നല്‍ മുരളിയില്‍ ഉണ്ടായിരുന്നു. അതുപോലെ ബാബു രാമചന്ദ്രന്‍ ചേട്ടന്‍.
ഇവരൊക്കെ സൗഹൃദത്തിന്റെ പുറത്ത് നമ്മള്‍ വിളിച്ചതാണ്. ഇങ്ങനെ ഒരു തുടക്കവും അവസാനവും വേണമെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ വന്ന് ചെയ്തു തന്നതാണ്. അത്തരത്തില്‍ നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്.
ഈ സിനിമ ഞങ്ങള്‍ അങ്ങനെ ബ്രഹ്‌മാണ്ഡ സിനിമയായിട്ടൊന്നുമല്ല തുടക്കം മുതല്‍ ചിന്തിച്ചതും തുടങ്ങിയതും. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ഒരു ടെന്‍ഷനും ഇല്ലാതെ കുറച്ച് നേരം ഇരുന്ന് ചിരിക്കാവുന്ന സിനിമയെന്ന രീതിയിലാണ് അപ്രോച്ച് ചെയ്തത്.
ഈ സിനിമയില്‍ ലോജിക്കൊക്കെ നോക്കിക്കഴിഞ്ഞാല്‍ പ്രശ്‌നമാണ്. ഈ സിനിമയുടെ കാര്യത്തില്‍ ലോജിക്ക് നോക്കുന്നത് ഭയങ്കര ഇല്ലോജിക്കാണ്.
കാര്യം കഥാപാത്രങ്ങള്‍ മണ്ടന്മാരാണ്. അതുകൊണ്ട് അതില്‍ ലോജിക് നോക്കിയാല്‍ ആ നോക്കുന്നവര്‍ മണ്ടന്മാരാകും. അങ്ങനെ ഒരു കാര്യം തന്നെയാണ് നമ്മള്‍ പ്ലാന്‍ ചെയ്തത്,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino about an actor who acted in Maranmas movie without being paid a single rupee