തൃശൂര്‍: തൃശൂര്‍ നിയോജക മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിനേക്കാള്‍ 6987 വോട്ടുകള്‍ ലീഡ് നേടി സി.പി.ഐയുടെ വി.എസ് സുനില്‍കുമാര്‍ വിജയിച്ചു. 2011ലെ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്ണന്‍ 16169 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ 24748 വോട്ടുകള്‍ നേടി.
2011ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്ണന്‍ ഇവിടെ 59991 വോട്ടുകള്‍ നേടിയിരുന്നു. സി.പി.ഐയുടെ പി ബാലചന്ദ്രന്‍ 43822 വോട്ടും, ബി.ജെ.പിയുടെ രവികുമാര്‍ ഉപ്പത്ത് 6697 വോട്ടും നേടി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 86 പഞ്ചായത്തില്‍ 67ലും എല്‍.ഡി.എഫ് വിജയിച്ചു. 16 ബ്ലോക്ക് പഞ്ചായത്തില്‍ 13ഉം, നഗരസഭകളില്‍ ഏഴില്‍ ആറും എല്‍.ഡി.എഫ് നേടി. തൃശൂര്‍ കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജില്ലാപഞ്ചായത്ത് ഭരണവും നേടി. 29 ഡിവിഷനില്‍ 20 എണ്ണത്തില്‍ എല്‍.ഡി.എഫ് വിജയിച്ചു. വോട്ടിന്റെ കണക്കനുസരിച്ച് 13 നിയമസഭാ മണ്ഡലത്തില്‍ 12ലും എല്‍.ഡി.എഫിനാണ് ഭൂരിപക്ഷം. യു.ഡി.എഫിനേക്കാള്‍ 1,10,071 വോട്ട് എല്‍.ഡി.എഫിന് കൂടുതല്‍. എല്‍.ഡി.എഫിന് 43.12 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 37.33 ശതമാനമാണ് ലഭിച്ചത്. ബി.ജെ.പിക്ക് 17.56 ശതമാനവും.
2014 ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇവിടെ 6853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ കെ.പി ധനപാലന്‍ സി.പി.ഐയുടെ സി.എന്‍ ജയദേവനെ പരാജയപ്പെടുത്തുകയാണുണ്ടായത്. ബി.ജെ.പിയുടെ കെ.പി ശ്രീശന്‍ 12166 വോട്ടും, ആംആദ്മി പാര്‍ട്ടിക്കായി മത്സരിച്ച സാറ ജോസഫ് 9200 വോട്ടുകളും ഇവിടെ നേടി.
നിയമസഭാ തിരെഞ്ഞെടുപ്പില്‍ നിന്നും ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സിനു പതിനായിരത്തിലധികം വോട്ടുകളുടെ കുറവ് വന്നിട്ടുണ്ട്. കേരളത്തില്‍ ആം ആദ്മി പാര്‍ടി ഏറ്റവും കൂടുതല്‍ വോട്ടു പിടിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് തൃശൂര്‍ ആണ്. 9200 വോട്ടുകള്‍ ഇവിടെ സാറാ ജോസഫ് നേടി. ബി.ജെ.പി യും ചെറിയ മുറ്റേം ഉണ്ടാക്കിയിട്ടുണ്ട്.
ഐക്യ കേരളപ്പിറവി മുതല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസിനെയാണ് വിജയിപ്പിച്ചതെങ്കിലും പലതവണ കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷ പിന്തുണയുള്ളവരെയും നിയമസഭയിലെത്തിച്ച ചരിത്രവും തൃശൂരിനുണ്ട്. 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വതന്ത്രനായ ഡോ. എ.ആര്‍ മേനോനെ വിജപ്പിച്ച മണ്ഡലം കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ പരാജയത്തിന്റെ കയപുനീര്‍ കുടിപ്പിച്ചു. എ.ആര്‍ മേനോന്‍ ഒന്നാം ഇ എം എസ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുു. 1996ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും കരുണാകരന്‍ ജനവിധി തേടിയപ്പോള്‍ എല്‍.ഡി.എഫിലെ വി വി രാഘവനോട് കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
1960ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി എ ധര്‍മരാജഅയ്യരും 1965ല്‍ ടി പി സീതാരാമനുമാണ് തൃശൂരില്‍ വിജയിച്ചതെങ്കില്‍ 1967ല്‍ കെ എസ് നായരിലൂടെ സി.പി.ഐ.എം തൃശൂര്‍ തിരിച്ചുപിടിച്ചു. 1970ല്‍ സി.പി.ഐ.എം സ്വതന്ത്രനായി മത്സരിച്ച പ്രൊഫ. ജോസഫ് മുണ്ടശേരി മിന്നു വിജയം നേടി. 1977ല്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച ജനതാപാര്‍ടിയിലെ കെ ജെ ജോര്‍ജും 1980ല്‍ സി.പി.ഐ എം സ്ഥാനാര്‍ഥിയായിരുന്ന എം കെ കണ്ണനും വിജയിച്ചു. 1982ല്‍ കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്ണന്‍ വിജയിച്ചപ്പോള്‍ 1987ല്‍ സി.പി.ഐ.എമ്മിലെ ഇ കെ മേനോന്‍ മണ്ഡലം തിരിച്ചു പിടിച്ചു.
വി.എസ് സുനില്‍കുമാര്‍ (സി.പി.ഐ.എം) 53664 ഭൂരിപക്ഷം-6987
പത്മജ ണേുഗോപാല്‍ (കോണ്‍ഗ്രസ്) 46677
ബി. ഗോപാലകൃഷ്ണന്‍ (ബി.ജെ.പി) 24748
പി.എസ് ഉണ്ണികൃഷ്ണന്‍ (എസ്.പി) 226
രാജി മണി (പി.ഡി.പി) 154
നോട്ട 1128