തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വീണ്ടും രംഗത്ത്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അനുചിതമെന്നുകാണിച്ച് മുഖ്യമന്ത്രിക്ക് സുധീരന്‍ കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ മറച്ചുവെയ്ക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ആതിരപ്പള്ളി പദ്ധതി പരിസ്ഥിതിയെ നശിപ്പിക്കും. ഇതില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏതൊരു പദ്ധതിയ്ക്കും ജനങ്ങളുടെ വിശ്വാസം ആവശ്യമാണ്. അതല്ലാതെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരു പദ്ധതിയും നടപ്പിലാക്കാനാകില്ല.
ആതിരപ്പള്ളി പദ്ധതിയുടെ കോട്ടങ്ങളെ കുറിച്ച് സര്‍ക്കാരിന് തന്നെ ധാരണയുണ്ട്. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്ന ഭാവത്തില്‍ പദ്ധതിയെ പിന്തുണയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സുധീരന്‍ മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.