Advertisement
national news
യു.പിയില്‍ ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാലില്‍ നക്കിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 19, 05:39 am
Tuesday, 19th April 2022, 11:09 am

ലഖ്നൗ: പത്താംക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും കാലില്‍ നക്കിക്കുകയും ചെയ്ത സംഭവത്തില്‍ റായ്ബറേലി പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിച്ചത്.

കേസിലെ മുഖ്യപ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും, അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃത്വിക് സിംഗ്, അമന്‍ സിംഗ്, യാഷ് എന്നീ അഞ്ച് പേരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും റായ്ബറേലി പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു. പ്രതാപ് പ്രായപൂര്‍ത്തിയായതാണ്, ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സ്‌കൂളിലെ പാസൗട്ടായ വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസിലെ ദളിത് കുട്ടിയെ ആക്രമിച്ചത്.

 

Content Highlights: Uttar Pradesh: Dalit forced to lick feet, six booked