കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന പോസ്റ്റര്‍ പതിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം. നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചുവെന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം.
സര്‍വകലാശാലയുടെ മുമ്പിലെ ഗേറ്റിന് സമീപത്ത് പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. നാല് കൈകളുള്ള പ്രധാനമന്ത്രിയുടെ ചിത്രമാണ് സ്ഥാപിച്ചിരുന്നത്.
ഒരു കൈയില്‍ താമരയും രണ്ടാമത്തെ കൈയില്‍ ശൂലവും മിനാരങ്ങളും കൊലക്കയറുമാണ് ഉണ്ടായിരുന്നത്. ഇത് പ്രധാനമന്ത്രിയെ അവഹേളിക്കുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.
പിന്നാലെയാണ് ബി.ജെ.പി സംസ്‌കൃത സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ഫളെക്‌സ് വെച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. കാലടി പൊലീസാണ് കേസെടുത്തത്. ഫ്‌ളെക്‌സ് വെച്ചത് ആരാണെന്ന് അന്വേഷിക്കുകയാമെന്നും പൊലീസ് പറഞ്ഞു.
Content Highlight: Allegations of a board insulting Modi; SFI-BJP clash at Kalady University