ഇന്ത്യന്‍ നിര്‍മിത ബീഡികള്‍ക്ക് അമേരിക്കയില്‍ നിരോധനം
World
ഇന്ത്യന്‍ നിര്‍മിത ബീഡികള്‍ക്ക് അമേരിക്കയില്‍ നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd February 2014, 2:47 pm

[share]

[]വാഷിങ്ടണ്‍: ഇന്ത്യന്‍ നിര്‍മിത ബീഡികള്‍ക്ക് അമേരിക്കയില്‍ വിലക്ക്. ഇന്ത്യന്‍ കമ്പനി നിര്‍മിക്കുന്ന നാല് തരത്തിലുള്ള ബീഡികളാണ് അമേരിക്ക നിരോധിച്ചത്.

യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ആദ്യമായാണ് ഒരു പുകയില ഉത്പന്നത്തിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഇത്തരം ബീഡികളില്‍ നിക്കോട്ടിനും ടാറും കാര്‍ബണ്‍ മോണോക്‌സൈഡും സാധാരണ സിഗരറ്റുകളില്‍ അടങ്ങിയതിനേക്കാള്‍ നിരവധി മടങ്ങ് കൂടുതതലാണെന്ന് യു.എസ് അതോറിറ്റി വ്യക്തമാക്കുന്നു.

ജാഷ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയായിരുന്നു ഇന്ത്യന്‍ നിര്‍മിത ബീഡികളുടെ അമേരിക്കയിലെ വിതരണക്കാര്‍.

ടുബാക്കോ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുത്തുന്ന വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായ ചില പദാര്‍ത്ഥങ്ങള്‍ ഇന്ത്യന്‍ ബീഡികളില്‍ ഉണ്ടെന്ന് എഫ്.ഡി.എ പറയുന്നു.

2007 ല്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചിരുന്ന തരം ബീഡികളല്ല ഇപ്പോള്‍ അവിടെ ലഭിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അമേരിക്കയില്‍ നിലവിലുള്ള ഗുണനിലവാര വ്യവസ്ഥകളുമായി ഇന്ത്യന്‍ ബീഡികള്‍ക്ക് യോജിച്ച് പോകാന്‍ കഴിയില്ലെന്നും എഫ്.ഡി.എ പറഞ്ഞു.

നിരോധനം ഉണ്ടായ ശേഷവും ഇന്ത്യന്‍ ബീഡികള്‍ അമേരിക്കയില്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ നേരിടേണ്ടി വരുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കുന്നു.