മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഉര്‍വശിയാണ്.
ഉര്‍വശിയുടെ സഹോദരങ്ങള്‍ എല്ലാവരും തന്നെ സിനിമയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുള്ളവര്‍ ആണ്. കുടുംബത്തില്‍ നിന്നും ആദ്യം സിനിമയില്‍ വന്നത് മൂത്ത സഹോദരിയായിട്ടുള്ള കല്പനയല്ലെന്നും മറിച്ച് തന്റെ ഇളയ സഹോദരന്‍ പ്രിന്‍സ് ആണെന്നും ഉര്‍വശി പറയുന്നു.
1977ല്‍ അംബിക നായികയായ ലജ്ജാവതി എന്ന ചിത്രത്തിലൂടെയാണ് തന്റെ അനിയന്‍ അഭിനയത്തിലേക്ക് വന്നതെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അന്ന് പ്രിന്‍സിന് മൂന്ന് വയസായിരുന്നെന്നും ഉര്‍വശി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ചേച്ചിയെ നിരാശപ്പെടുത്താതിരിക്കാനായിട്ട് അച്ഛന്‍ സ്‌കൂള്‍ വിട്ടാലും ചേച്ചിയുടെ കൂടെ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയുടെ റിഹേഴ്‌സലിനായി അവിടെ എല്ലാം നില്‍ക്കും. മെറിലാന്റില്‍ വെച്ചാണ് ഷൂട്ട് നടക്കുന്നത്. അങ്ങനെ ആദ്യമായി ഞാനും അച്ഛനും അമ്മയും ചേച്ചിയും കൂടെ മെറിലാന്റില്‍ ഒരു സിനിമയുടെ ഷൂട്ട് കാണാന്‍ വേണ്ടി പോയി. അതായിരുന്നു വിടരുന്ന മൊട്ടുകള്‍.
എന്നാല്‍ വീട്ടില്‍ നിന്നും ആദ്യം സിനിമാ താരം ആയത് എന്റെ ഇളയ അനിയന്‍ പ്രിന്‍സാണ്. കളത്തൂര്‍ കണ്ണമ്മയുടെ ഒരു മലയാളം റീമേക്ക് ചെയ്തത് എന്റെ അച്ഛന്റെ ഒരു കൂട്ടുകാരന്റെ മകന്‍ പ്രേം കുമാര്‍ എന്ന് പറയുന്ന ഒരു സംവിധായകന്‍ ആണ്. അദ്ദേഹം ലജ്ജാവതി എന്ന് പറയുന്നൊരു സിനിമ അംബിക ചേച്ചിയെ വെച്ച് എടുത്തു. ആ സിനിമ 1977ല്‍ ആണെന്ന് തോന്നുന്നു റിലീസ് ആയത്. പ്രിന്‍സ് അതില്‍ മൂന്ന് വയസുള്ളപ്പോള്‍ അഭിനയിച്ചിട്ടുണ്ട്. അവനാണ് വീട്ടിലെ ആദ്യത്തെ സിനിമാ താരം,’ ഉര്‍വശി പറയുന്നു.