ഏറ്റവും മികച്ച ബജാജ് ബൈക്കാണോ വാങ്ങാനുദ്ദേശിക്കുന്നത്? എങ്കില്‍ അല്പം കൂടി കാത്തിരിക്കൂ!
Big Buy
ഏറ്റവും മികച്ച ബജാജ് ബൈക്കാണോ വാങ്ങാനുദ്ദേശിക്കുന്നത്? എങ്കില്‍ അല്പം കൂടി കാത്തിരിക്കൂ!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2015, 1:04 pm

BAJAJ
ഇന്ത്യന്‍ ബൈക്ക് മാര്‍ക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബജാജ് ഓട്ടോ. പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി ബൈക്ക് മാര്‍ക്കറ്റ് കീഴടക്കാനാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം അഞ്ചുബൈക്കുകള്‍ കൂടി പുറത്തിറക്കാനാണ് ബജാജിന്റെ പരിപാടി.

ഈ വര്‍ഷം ഇതുവരെ അഞ്ചുബൈക്കുകള്‍ ബജാജ് പുറത്തിറക്കി കഴിഞ്ഞു. ബജാജിന്റെ ഏറെ ജനപ്രിയ മോഡലായ പള്‍സറിന്റെ വിവിധ മോഡലുകളാണ് ഇതില്‍ ഭൂരിപക്ഷവും. പള്‍സര്‍ 200, പള്‍സര്‍ എ.എസ്200, പള്‍സര്‍ എ.എസ്150, സി.ടി 100, പുതിയ പ്ലാറ്റിന എന്നിവയാണ് വിപണിയിലെത്തുക.

ഈ വര്‍ഷം ഇതേരീതിയില്‍ തന്നെ മുന്നോട്ടുപോകാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. വരാനിരിക്കുന്ന നാലു ബൈക്കുകളിലും താരം പള്‍സര്‍ തന്നെയാണ്. ഏതായാലും ബജാജിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍ വിശദമായി പരിചയപ്പെടാം.

  RS400ബജാജ് പള്‍സര്‍ ആര്‍.എസ്400

2014ലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതാണ് ഈ ബൈക്ക്. 375സിസി ലിക്വിഡ് കൂള്‍ഡ് ഫ്യൂയല്‍ ഇഞ്ചക്ടഡ് എഞ്ചിനാണിതിലുള്ളത്. കെ.ടി.എം ഡ്യൂക്ക് 390ലേതിനു സമാനമായ എഞ്ചിനാണിത്.

1.80 ലക്ഷം രൂപയാണ് ഈ ബൈക്കിനു പ്രതീക്ഷിക്കുന്ന വില

NSബജാജ് പള്‍സര്‍ 150എന്‍എസ്

സുസുക്കി ഗിക്‌സര്‍ 155, യമഹ എഫ്.സെഡ്-വേര്‍ഷന്‍ 2.0, ഹോണ്ട സി.ബി.ടി ടൈഗര്‍ എന്നീ ബൈക്കുകള്‍ പുറത്തിറങ്ങിയതോടെ നേക്കഡ് ക്കൈുകള്‍ക്കുള്ള ഡിമാന്റ് രാജ്യത്ത് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് പള്‍സര്‍ 150എന്‍.എസുമായി ബജാജെത്തുന്നത്.

ഡിസൈനിലും എഞ്ചിന്റെ കാര്യത്തിലും പള്‍സര്‍ 200എന്‍.എസിനു തുല്യനാണ്. 160 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണിതിലുള്ളത്. 200 എന്‍എസിലേതില്‍ നിന്നും വിഭിന്നമായി എയര്‍കൂള്‍ഡ് എഞ്ചിനാണിതില്‍. അഞ്ച് സ്പീഡുള്ള ഗിയര്‍ബോക്‌സുമാണുള്ളത്.

70,000രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

SSബജാജ് സി.എസ് 400

പള്‍സര്‍ 400 എസ്.എസ് ന്റെ സ്ട്രീറ്റ് ഫൈറ്റര്‍ വേര്‍ഷനായിരിക്കും പള്‍സര്‍ സി.എസ് 400. ഫീച്ചറുകളും എഞ്ചിനും ഏകദേശം ഒരുപോലെയാണ്. 375 സിസി എഞ്ചിനാണഉള്ളത്. 2014 ദല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ ബൈക്ക് ആദ്യമായി പുറത്തിറക്കിയത്. ഈ വര്‍ഷം മാര്‍ച്ചോടെ ബജാജ് പള്‍സര്‍ 400 പുറത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

BAJAJന്യൂ ബജാജ് അവഞ്ചര്‍

2005ല്‍ പുറത്തിറങ്ങിയശേഷം ബജാജ് അവഞ്ചര്‍ മൂന്നു തവണയാണ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടത്. 2010ലാണ് ഈ ബൈക്ക് അവസാനം അപ്‌ഡേറ്റ് ചെയ്യപ്പെട്ടത്.

200 സി.സി എഞ്ചിനാണുള്ളത്. എഞ്ചിന്‍ കപ്പാസിറ്റി കുറവാണെങ്കിലും നിലവിലുള്ള 220 സി.സിയെക്കാള്‍ പവ്വര്‍ഫുള്‍ ആയിരിക്കും ഇത്. 23.5ബി.എച്ച്.പി പവ്വര്‍ ഔട്ട്പുട്ട് വരെ നല്‍കാന്‍ ഈ എഞ്ചിനു കഴിയും.

80,000രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

RELATED NEWS

ഇതാണ് റിനോള്‍ട്ടിന്റെ ചീപ്പെസ്റ്റ് കാര്‍, ഇന്ത്യയിലെത്തുന്നത് മെയ് 20ന്