ഇതാണ് റിനോള്‍ട്ടിന്റെ ചീപ്പെസ്റ്റ് കാര്‍, ഇന്ത്യയിലെത്തുന്നത് മെയ് 20ന്
Big Buy
ഇതാണ് റിനോള്‍ട്ടിന്റെ ചീപ്പെസ്റ്റ് കാര്‍, ഇന്ത്യയിലെത്തുന്നത് മെയ് 20ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2015, 9:09 am

renaultന്യൂദല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റിനോള്‍ട്ടിന്റെ കുറഞ്ഞ വിലയ്ക്കുള്ള കാര്‍ മെയ് 20ന് ഇന്ത്യയിലെത്തും. 800 സിസിയുടെ Kayou aka XBA എന്ന കുഞ്ഞന്‍കാറിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.

ഇന്ത്യയ്ക്കു പുറമേ മറ്റ് മാര്‍ക്കറ്റുകളിലും ഇതേ ദിവസം തന്നെയാണ് കായു എത്തുക. മറ്റു മാര്‍ക്കറ്റുകളിലും കായു എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് റിനോള്‍ട്ടിന്റെ തീരുമാനം.

നാലു ലക്ഷം രൂപയാണ് ഈ കുഞ്ഞന്‍ കാറിനു പ്രതീക്ഷിക്കുന്ന വില. മാരുതി സുസുക്കി അള്‍ട്ടോ 800, ഹ്യൂണ്ടായി ഇയോണ്‍ തുടങ്ങിയവയുടെ നിരയിലുള്ള കാറുകളുടെ ലുക്കിലാവും കോയു ഉണ്ടാവുക.

റിനോള്‍ട്ടും നിസാനും ഒരുമിച്ചു വികസിപ്പിച്ച സി.എം.ഫ്-എ എന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാര്‍.

ഈ കുഞ്ഞന്‍ കാറിനു പുറമേ ഫോര്‍ഡിന്റെ ഇകോസ്‌പോര്‍ട്ടുമായി നേരിട്ടു മത്സരിക്കാന്‍ പര്യാപ്തമായ ഒരു സബ് കോംപാക്ട് എസ്.യു.വി രംഗത്തിറക്കാനുള്ള തിരക്കിലാണ് റിനോള്‍ട്ടിപ്പോള്‍.