Advertisement
national news
യു.പിയിലെ മുസ്‌ലിം ഇതര അഭയാര്‍ത്ഥികളുടെ വിവരം ശേഖരിക്കുന്നു; പൗരത്വ നിയമം ആദ്യമായി പ്രയോഗിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 05, 09:08 am
Sunday, 5th January 2020, 2:38 pm

ലഖ്‌നൗ: രാജ്യത്ത് ആദ്യമായി സി.എ.എ നടപ്പിലാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. പൗരത്വം ലഭിക്കാന്‍ യോഗ്യരായ അഭയാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധിസ്റ്റ്, പാര്‍സി, ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവരുടെ വ്യക്തിഗത വിവരങ്ങള്‍ യു.പി സര്‍ക്കാര്‍ പരിശോധിക്കാന്‍ ആരംഭിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആളുകള്‍ യു.പിയില്‍ കുറവാണ്. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്ളവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. സ്വന്തം രാജ്യത്ത് നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ഇവിടെ വന്ന് ജീവിക്കുന്നവരാണര്‍’. അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു.

ലഖ്‌നൗ, ഹാപുര്‍, രാംപുര്‍, ഷഹജാന്‍പുര്‍, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതലായി അഭയാര്‍ത്ഥികള്‍ ഉള്ളത്. ആദ്യമായാണ് ഇത്തരത്തില്‍ അഭയാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും പുതിയ പൗരത്വ നിയമ ഭേദഗതിക്കനുസരിച്ചാണ് പുതിയ നീക്കമെന്നും അവാസ്തി പറഞ്ഞു.

സംസ്ഥാനത്തെ മുസ്‌ലിം അഭയാര്‍ത്ഥികളെ അവരുടെ രാജ്യത്തേക്ക് പറഞ്ഞ് വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യു.പി സര്‍ക്കാര്‍ സി.എ.എ നടപ്പിലാക്കുന്നത്.