ഹൈസ്‌കൂള്‍ കാലഘട്ടം മുതലാണ് താന്‍ സിനിമയെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും സിനിമാ പരിചയങ്ങളൊന്നും ചെറുപ്പം തൊട്ടേ ഇല്ലെന്നും അഭിനേത്രിയും അസിസ്റ്റന്റ് ഡയരക്ടറുമായ ഉണ്ണിമായ പ്രസാദ്.
അച്ഛനോടും അമ്മയോടും താനും ചേട്ടനും എപ്പോഴും പറയുന്ന ആവശ്യം സിനിമ കാണിക്കാന്‍ തിയേറ്ററില്‍ കൊണ്ടുപോകണം എന്നതായിരുന്നെന്നും ഉണ്ണിമായ പ്രസാദ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കാലാപാനി സിനിമയിലെ തബുവിന്റെ പ്രകടനമൊക്കെ വല്ലാതെ ആശ്ചര്യപ്പെടുത്തിയിരുന്നു. ‘ An Indians Back is not a Footboard’ എന്ന ഡയലോഗ് പലരേയും പോലെ ഞാനും ആവര്‍ത്തിച്ചു പറഞ്ഞു നോക്കിയിട്ടുണ്ട്.
സിനിമ ഇഷ്ടപ്പെടുന്ന കുറേ കൂട്ടുകാരെ തിരുവനന്തപുരം സി.ഇ.ടി എന്‍ജിനിയറിങ് കോളേജില്‍ നിന്നും കിട്ടി. ലാപ്‌ടോപ്പില്‍ പെന്‍ഡ്രൈവിട്ട് എന്നും സിനിമ കാണുമായിരുന്നു. അജീഷ് എന്നൊരു കടുത്ത സിനിമാ പ്രേമിയായ കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവനാണ് ലോക സിനിമകളെ പരിചയപ്പെടുത്തുന്നത്.
അകിറ കുറസോവയെ കുറിച്ച് കേള്‍ക്കുന്നതും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതുമെല്ലാം അജീഷിലൂടെയാണ്. കോളേജിലും മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റുകള്‍ സജീവമായിരുന്നു. അന്ന് മമ്മൂട്ടി ഫാനായിരുന്നു. റിലീസ് ദിവസം ക്ലാസ് കട്ട് ചെയ്ത് സിനിമകള്‍ കണ്ടുതുടങ്ങി.
സിനിമയുടെ പിറകില്‍ എന്താണ് നടക്കുന്നതെന്ന് അന്നുതൊട്ടേ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു. പലവഴിക്ക് എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റാനാകുമോ എന്നും നോക്കി. അതിനൊരു തുടക്കം എന്നോണം കുറച്ച് ടിവി ഷോകളൊക്കെ ചെയ്തിരുന്നെന്നും ഉണ്ണിമായ പ്രസാദ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക