പൗരത്വ നിയമത്തിനെതിരെ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് തെരുവിലിറങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍
national news
പൗരത്വ നിയമത്തിനെതിരെ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് തെരുവിലിറങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2020, 2:41 pm

ഗുവാഹത്തി: പൗരത്വ നിയമത്തില്‍ സ്‌റ്റേയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ട ദിവസം ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് തെരുവിലിറങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍. അസം, നാഗാലന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് സര്‍വ്വകലാശാല, കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നിരാഹാര സമരവും നടത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ ബുധനാഴ്ച ക്ലാസ്സുകളില്‍ പങ്കെടുക്കുന്നില്ല. പൗരത്വ നിയമം നിലവില് വന്നെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയാണെന്ന് ഗുവാഹത്തി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മൂണ്‍ താലൂക്ക്ദാര്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ഐക്യവേദിയുടെ ബാനറിലാണ് ഇന്നത്തെ സമ്പൂര്‍ണ്ണ ബഹിഷ്‌ക്കരണ സമരം നടത്തിയത്. ഗുവാഹത്തി, കോട്ടണ്‍ സര്‍വകലാശാല, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റി, ദിബ്രുഹര്‍ യൂണിവേഴ്‌സിറ്റി, തേസ്പൂര്‍ യൂണിവേഴ്‌സിറ്റി, ആസാം വുമണ്‍ യൂണിവേഴ്‌സിറ്റി, നാഗാലന്‍ഡ് യൂണിവേഴ്‌സിറ്റി, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി, ആസാം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലൊക്കെ പ്രക്ഷോഭം സമ്പൂര്‍ണ്ണമായിരുന്നു.