Advertisement
national news
'എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല, എല്ലാം നമ്മളുടേത് എന്ന് പറയൂ'; മോഹന്‍ ഭാഗവതിനെ തിരുത്തി രാംദാസ് അത്തേവാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 26, 12:07 pm
Thursday, 26th December 2019, 5:37 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ തിരുത്തി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണ് എന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയാണ് അത്തേവാലെ തിരുത്തിയത്. എല്ലാവരും ഹിന്ദുക്കളാണെന്ന് പറയാന്‍ കഴിയില്ലെന്നും ഒരു സമയത്ത് രാജ്യത്ത് മുഴുവനും ബുദ്ധവിശ്വാസികളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല. നമ്മുടെ രാജ്യത്തെ മുഴുവനാളുകളും ഒരു കാലത്ത് ബുദ്ധിസ്റ്റുകളായിരുന്നു. ഹിന്ദുയിസം വന്നതോടെ ഇതൊരു ഹിന്ദു രാഷ്ട്രമായി മാറുകയായിരുന്നു. എല്ലാം നമ്മളുടേത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അത് ശരിയാണ്’, രാംദാസ് അത്തേവാലെ എ.എന്‍.ഐയോട് പറഞ്ഞു.

മതവും സംസ്‌കാരവും എന്തായാലും ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായാണ് സംഘം കാണുന്നതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ ചിന്തയുള്ളവരും രാജ്യത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരും ഏത് മതത്തിലും സംസ്‌കാരത്തിലുംപെട്ടവരാണെങ്കിലും അവര്‍ ഹിന്ദുക്കളാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ