Entertainment
ഇക്കൊല്ലം ഈ കളക്ഷൻ മറികടക്കാൻ തമിഴിലാർക്കും സാധിക്കുമെന്ന് തോന്നുന്നില്ല; ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് ഗുഡ് ബാഡ് അഗ്ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 06:10 am
Tuesday, 29th April 2025, 11:40 am

അജിത്ത് കുമാർ നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രത്തിൽ തൃഷയാണ് നായികയായി എത്തിയത്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. 243 കോടിയാണ് ചിത്രത്തിന് ആകെ ലഭിച്ചതെന്നാണ് റിപ്പോർട്ട്.

അജിത്ത് കുമാര്‍ നായകനായി വന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ഇന്ത്യയില്‍ നിന്ന് മാത്രമായി 151.42 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത്.

അജിത്തിന്റെ മുൻ സിനിമകളുടെ റഫറൻസുകളുമായി കളർഫുള്ളായി എത്തിയ പടമാണ് ഗുഡ് ബാഡ് അഗ്ലി. തുടക്കം മുതൽ അവസാനം വരെ ലോജിക്കൊന്നും ചിന്തിക്കാതെ കാണാൻ പറ്റുന്ന സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തിൻ്റെ പെർഫോമൻസിനൊപ്പം തന്നെ നടൻ അർജുൻ ദാസിൻ്റെ അഭിനയത്തിനെയും എല്ലാവരും പുകഴ്ത്തുന്നുണ്ട്.

പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

മാർക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രം ഏപ്രിൽ 10നാണ് തിയേറ്ററിൽ വന്നത്. അജിത്തിൻ്റെ 63ാമത്തെ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.

Content Highlight: Good Bad Ugly follows the box office surge