Advertisement
national news
നീരവ് മോദിയുടെ ചേട്ടനാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ഗാന്ധി; രണ്ട് പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 09, 04:54 pm
Saturday, 9th March 2019, 10:24 pm

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നാടുവിട്ട് പോയ നീരവ് മോദിയെയും പ്രധാനമന്ത്രിയെയും താരതമ്യപ്പെടുത്തി രാഹുല്‍ഗാന്ധി. നീരവിന്റെ ചേട്ടനാണ് നരേന്ദ്രമോദിയെന്നും രണ്ട് പേരും തമ്മില്‍ അസാധാരണമായ സാമ്യമുണ്ടെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

നീരവ് മോദിയുടെ വീഡിയോ ടെലഗ്രാഫ് പത്രം പുറത്തുവിട്ട സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.

രണ്ട് മോദിമാരും രാജ്യം കൊള്ളയടിച്ചവരാണെന്ന് രാഹുല്‍ഗാന്ധി പറയുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രണ്ടാളും തയ്യാറല്ല. നിയമത്തിനതീതരാണെന്നാണ് സ്വയം കരുതിവെച്ചിരിക്കുന്നത്. രണ്ട് പേരും നിയമത്തെ നേരിടേണ്ടി വരുമെന്നും രാഹുല്‍ഗാന്ധി ട്വീറ്ററില്‍ പറയുന്നു.

പേരില്‍ മാത്രമല്ല സാമ്യം സ്വഭാവത്തിലും, ചോദ്യം ചോദിച്ചാല്‍ ഉത്തരം നല്‍കാത്ത മോദിയെയും നീരവ് മോദിയെയും താരതമ്യപ്പെടുത്തി ധ്രുവ്‌റാതിയുടെ പുതിയ വീഡിയോ

13,000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്‌മോദി പത്ത് ലക്ഷം രൂപ വിലയുള്ള കോട്ടുമിട്ട് ലണ്ടനില്‍ കറങ്ങി നടക്കുന്ന ദൃശ്യങ്ങള്‍ ഇംഗ്ലീഷ് മാധ്യമമായ ടെലഗ്രാഫാണ് പുറത്തുവിട്ടത്. ലണ്ടനിലെ സോഹോയില്‍ നീരവിന് പുതിയ വജ്ര ബിസിനസുണ്ടെന്നും ലണ്ടനില്‍ എട്ട് മില്യണ്‍ പൗണ്ടിന്റെ പുതിയ ബംഗ്ലാവ് പണിയാനൊരുങ്ങുകയാണ് ഇയാളെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.