സിഖ് വിഘടനവാദികളുടെ പരിപാടി തടയണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യു.കെ
World News
സിഖ് വിഘടനവാദികളുടെ പരിപാടി തടയണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യു.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 7:54 am

ലണ്ടന്‍: സിഖ് വിഘടനവാദികള്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്ന പരിപാടി വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യു.കെ.

ഈ മാസം 12ന് യു.എസ് കേന്ദ്രമാക്കിയുള്ള സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ട്രഫാല്‍ഗര്‍ സ്‌ക്വയറില്‍ ലണ്ടന്‍ പ്രഖ്യാപനം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തടയണമെന്ന ഇന്ത്യയുടെ ആവശ്യമാണ് യു.കെ തള്ളിയത്.

Read:  കാസര്‍കോട് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം

പഞ്ചാബിന്റെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഹിതപരിശോധന എന്നാണ് വിഘടനവാദികള്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. പരിപാടിക്ക് കശ്മീരികളുടെ പിന്തുണയുള്ളതായും സൂചനയുണ്ട്.

ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ ഹൈക്കമ്മീഷണറും യു.കെ സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ തെരേസ മേയുടെ കീഴിലുള്ള സര്‍ക്കാര്‍ ഇത് നിരസിക്കുകയായിരുന്നു.

നിയമ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് യു.കെയില്‍ ആളുകള്‍ക്ക് സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്ന് യു.കെ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Read:  ബി.ജെ.പിയുടെ ഛത്തീസ്ഗഢില്‍ രക്ഷയില്ലാതെ പശുക്കള്‍; ഗോശാലയില്‍ അടച്ചിട്ടമുറിയില്‍ ശ്വാസം മുട്ടി മരിച്ചത് 18 പശുക്കള്‍

എന്നാല്‍ ഭീതി സൃഷ്ടിക്കാന്‍ ഒരു സംഘടനകളേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിപാടിക്കു ബദലായി മറ്റൊരു പരിപാടിയും ചിലര്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സിഖ് മനുഷ്യവകാശ സംഘടനയും പരിപാടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. 1984 മുതലുള്ള സിഖ് പോരാട്ടത്തില്‍ തുറന്ന ചര്‍ച്ചയാണ് ഇനി ആവശ്യമെന്ന് സിഖ് മനുഷ്യവകാശ സംഘടന പറഞ്ഞു.