Daily News
ഹനുമാന്റെ പേരിലും ആധാര്‍ കാര്‍ഡ്!
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 11, 03:47 pm
Thursday, 11th September 2014, 9:17 pm

adhar[] സിക്കാര്‍: ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുന്നതില്‍ ആധാര്‍ അതോറിറ്റി പരാജയപ്പെട്ടെങ്കിലും ഹിന്ദു ദൈവമായ ഹനുമാന് ആധാര്‍ നല്‍കാന്‍ അവര്‍ മറന്നില്ല.

209470519541 എന്ന സീരിയല്‍ നമ്പറോട് കൂടിയ കാര്‍ഡില്‍ ഹനുമാന്റെ ചിത്രത്തിനൊപ്പം അച്ഛന്റെ പേരിന്റെ സ്ഥാനത്ത് പവന്‍ ജി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം. ദന്ത രാംഗഡ് പോസ്റ്റ് ഓഫീസില്‍ “ഹനുമാന്‍ ജി, സണ്‍ ഓഫ് പവന്‍, വാര്‍ഡ് നമ്പര്‍ 6, ദന്ത രാംഗഡ്, പഞ്ചായത്ത് സമിതി, സിക്കാര്‍ ജില്ല” എന്ന മേല്‍വിലാസത്തിലെത്തിയ കവറിലാണ് വിചിത്രമായ ആധാര്‍ കാര്‍ഡ് കണ്ടെത്തിയത്.

ആധാര്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്ന അങ്കിത് എന്ന യുവാവിന്റെ മൊബൈല്‍ നമ്പറാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ബംഗളുരുവില്‍ നിന്ന് സെപ്തംബര്‍ 6ന് അയച്ച ആധാര്‍ കാര്‍ഡ് സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ മടക്കി അയച്ചതായി ദന്ത രാംഗഡ് പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചു.