Advertisement
sprinklr
അഴിമതി കണ്ടാല്‍ യു.ഡി.എഫ് നോക്കിയിരിക്കില്ല: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 23, 07:09 am
Thursday, 23rd April 2020, 12:39 pm

തിരുവനന്തപുരം: സ്പ്രിംക്ലറില്‍ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ഒരു മറുപടിയും മുഖ്യമന്ത്രിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് യു.ഡി.എഫിന്റെ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുമ്പോഴും അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ഉന്നയിച്ചതെല്ലാം ശരിയായ കാര്യങ്ങളാണ്. ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല’, ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിയുടെ പൊതുനയത്തിന് എതിരായാണ് കരാര്‍ നടപടികളെന്ന തന്റെ ആക്ഷേപത്തെ ഇടതുമുന്നണി നേതൃത്വമോ സി.പി.ഐ.എം ദേശീയ-സംസ്ഥാന നേതൃത്വങ്ങളോ തള്ളിയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കരാറിന്റെ പിന്നിലുള്ള സത്യങ്ങള്‍ പുറത്തുവന്നതില്‍ മുഖ്യമന്ത്രിയ്ക്ക് വേവലാതിയാണ്. ഐ.ടി സെക്രട്ടറി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയും കൊള്ളയും മറച്ചുവെക്കാനാകില്ല. സ്പ്രിംക്ലര്‍ കരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കരാര്‍ പരിശോധിക്കാന്‍ രണ്ടംഗസമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: