Advertisement
Film News
അഞ്ചാം പാതിരയിലെ റിപ്പര്‍ രവിയോ? ത്രില്ലടിപ്പിച്ച് ഉടല്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 30, 11:43 am
Saturday, 30th April 2022, 5:13 pm

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ഉടലിന്റെ ടീസര്‍ പുറത്ത്. ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം കൂടി സമ്മാനിക്കാന്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടല്‍. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസര്‍ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് റിലീസ് ചെയ്ത നിമിഷം മുതല്‍ ഈ ടീസര്‍ നേടുന്നത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ഉടലില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

മെയ് മാസം 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സഹനിര്‍മാതാക്കളായി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
പി.ആര്‍.ഓ – ആതിര ദില്‍ജിത്ത്.

Content Highlight: udal teaser starring indrans