പുതുവത്സരത്തില്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി യു.എ.ഇ
റാസല്‍ഖൈമ: പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കരിമരുന്നു പ്രയോഗം നടത്തി ഇരട്ട ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി റാസല്‍ഖൈമ. ഏറ്റവും ഉയരത്തിലും കൂടുതല്‍ മേഖലകളിലും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കരിമരുന്നു പ്രയോഗത്തിനാണ് റെക്കോര്‍ഡുകള്‍ പിറന്നത്.
അബുദാബിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പിറന്നത് മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണുണ്ടായത്. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ 40 മിനുറ്റ് നീണ്ടുനിന്ന വെടിക്കെട്ടിലൂടെയാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്.
വലിപ്പത്തിലും ദൈര്‍ഘ്യത്തിലും ആകൃതിയിലുമാണ് ഈ വെടിക്കെട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ചത്.
2022നെ വരവേല്‍ക്കാന്‍ വിസ്മയിപ്പിക്കുന്ന ആഘോഷ പരിപാടികളാണി യു.എ.ഇ സംഘടിപ്പിച്ചത്. എല്ലാ എമിറേറ്റുകളിലും പുതുവര്‍ഷരാവില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
കര്‍ശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഫെസ്റ്റിവലില്‍ പ്രവേശനത്തിന് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്നു.
മുന്‍വര്‍ഷങ്ങളിലും വൈവിധ്യമാര്‍ന്ന കരിമരുന്നു പ്രയോഗം നടത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. കഴിഞ്ഞതവണ അല്‍ മര്‍ജാന്‍ ദ്വീപിനു സമീപം 4 കിലോമീറ്റര്‍ നീളത്തിലും 3.9 കിലോമീറ്റര്‍ വീതിയിലുമായിരുന്നു വര്‍ണലോകം.