Advertisement
Entertainment
മോശം അവസ്ഥയില്‍ റിലീസ് ചെയ്യപ്പെട്ട സിനിമയാണ് അത്: സിദ്ധാര്‍ത്ഥ് ഭരതന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 06:11 am
Monday, 21st April 2025, 11:41 am

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം ജിന്ന്. പലകുറി തിയേറ്ററില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും പലവട്ടം അതുമാറിപ്പോയി. സൗബിന്‍ ഷാഹിര്‍, ശാന്തി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബു മോന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, കെ.പി.എ.സി ലളിത എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം ചെയ്ത് സുധീര്‍ വി.കെ, മനു വലിയ വീട്ടില്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

ഭയങ്കര മോശമായി ഉണ്ടായ സിനിമയാണ് ജിന്നെന്നും മോശമായി റിലീസ് ആകപ്പെട്ട സിനിമയാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. 2022 ഡിസംബര്‍ 30ാം തീയതി വരുമെന്ന് പറഞ്ഞിട്ട് അന്ന് സിനിമ വന്നില്ലെന്നും പിന്നെ 2023 ജനുവരി ആറാം തീയതിയാണ് വന്നതെന്നും സിദ്ധാര്‍ത്ഥ പറയുന്നു.

അതൊരു മോശം അവസ്ഥയായിരുന്നെന്നും ആ സിനിമയുടെ റിലീസ് എല്ലാവരുടെയും കയ്യില്‍ നിന്നും പോയെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍.

‘ഭയങ്കര മോശമായി ഉണ്ടായ സിനിമയാണ് ജിന്ന്. അത് എന്താണോ? മോശമായി റിലീസ് ആകപ്പെട്ട സിനിമയാണത്. ഡിസംബര്‍ 30ാം തീയതി വരുമെന്ന് പറഞ്ഞിട്ട് അന്ന് സിനിമ വന്നില്ല. പിന്നെ ജനുവരി ആറാം തീയതിയാണ് വന്നത്. അതൊരു മോശം അവസ്ഥയായിരുന്നു.

ആ റിലീസ് എല്ലാവരുടെയും കയ്യില്‍ നിന്നും പോയി. പ്രൊഡ്യൂസേര്‍സിന്റെ ഒക്കെ കയ്യില്‍ നിന്നും പോയി,’ സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.

ജിന്ന്

ലാലപ്പന്‍ (സൗബിന്‍ ഷാഹിര്‍) എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് കാണിക്കുന്നത്. നാട്ടിലെ തീപ്പട്ടിക്കമ്പനിയില്‍ ജോലി നോക്കുന്ന ലാലപ്പന്റെ കഥയാണിത്.

ഡിസംബര്‍ 30ാം തീയതി ചിത്രം റിലീസാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. പിന്നീട് ജനുവരി ആറാം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlight: It was a film that was released in poor condition: Sidharth Bharathan