റീട്വീറ്റ് ചെയ്യുന്നതില്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ച ട്വിറ്റര്‍ അത് എടുത്തുമാറ്റുന്നു. ഓഗസ്റ്റില്‍ ട്വിറ്റര്‍ കൊണ്ടുവന്ന ക്വോട്ട് ട്വീറ്റ് സംവിധാനമാണ് ട്വിറ്റര്‍ പിന്‍വലിച്ചത്. പുതിയ പരീക്ഷണത്തില്‍ വിജയം കാണാന്‍ സാധിച്ചില്ലെന്നും അതിനാല്‍ പിന്‍വലിക്കുകയാണെന്നും പറഞ്ഞ് ട്വിറ്റര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
റീട്വീറ്റ് ഐക്കണൊപ്പം ക്വോട്ട് ട്വീറ്റ് ഓപ്ഷന്‍ കൊണ്ടുവന്നതോടെ ഷെയറിങ്ങ് കുറഞ്ഞതായും ട്വിറ്റര്‍ പറയുന്നു. ഉപയോക്താവ് വായിക്കാതെ ഒരു ലിങ്ക് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് ക്വോട്ട് ട്വീറ്റ് കൊണ്ടുവന്നിരുന്നത്.
ഒരു ലിങ്ക് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആ ലിങ്കില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ റീട്വീറ്റ് ചെയ്യുന്ന വ്യക്തി വായിച്ചിട്ടുണ്ടോ എന്ന ചോദ്യം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചോദിച്ചിരുന്നു. ഷെയര്‍ ചെയ്യുന്ന ഉപയോക്താവ് വായിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനായിരുന്നു ഇത്. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനാണ് പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിച്ചിരുന്നത്.