ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. എന്നാല്‍ മഴ കാരണം മത്സരത്തിന്റെ ടോസ് വൈകുകയാണ്.
Toss in Bengaluru has been delayed due to rain 🌧
Stay tuned for further updates #TATAIPL | #RCBvPBKS pic.twitter.com/S2b3uu9ILC
— IndianPremierLeague (@IPL) April 18, 2025
നിലവില്‍ പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയം സ്വന്തമാക്കി എട്ട് പോയിന്റോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തും ആറ് മത്സരത്തില്‍ നാല് വിജയം സ്വന്തമാക്കിയ പഞ്ചാബ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റിന്റെ അഭാവം മൂലമാണ് പഞ്ചാബ് നാലാം സ്ഥാനത്ത് എത്തിയത്.
എന്നിരുന്നാലും തുല്യശക്തികളായ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ പോരാട്ടം തന്നെയാണ് ചിന്നസ്വാമിയില്‍ ആരാധകരെ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ വിജയം സ്വന്തമാക്കിയ ബെംഗളൂരു തുടര്‍ വിജയം ലക്ഷ്യംവെച്ചാണ് കളത്തില്‍ ഇറങ്ങുന്നത്.
അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരെ വമ്പന്‍ വിജയം നേടിയാണ് പഞ്ചാബ് കളത്തിലെത്തുന്നത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോര്‍ ഡിഫന്റ് ചെയ്താണ് പഞ്ചാബിന്റെ വിജയക്കുതിപ്പ്. 111 റണ്‍സിന്റെ സ്‌കോറാണ് പഞ്ചാബ് ഡിഫന്റ് ചെയ്തത്. കൊല്‍ക്കത്തയെ 95 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചബ് തളച്ചത്.
വമ്പന്‍ ടീമാണെങ്കിലും ഐ.പി.എല്ലില്‍ ഇതുവരെ ഒരു കിരീടം സ്വന്തമാക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ തങ്ങളുടെ കന്നി കിരീടം നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.
Content Highlight: IPL 2025: RCB VS PBKS Match Toss has been delayed due to rain