തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയ്ക്കുള്ള ഉത്തരവിറക്കി സംസ്ഥാനസര്‍ക്കാര്‍.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷന്‍ സെന്ററുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കാണു പ്രവര്‍ത്തനാനുമതി.
സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4693 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 598 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
5149 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 59983 സാംപിളുകളാണ് പരിശോധിച്ചത്. 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗബാധയുടെ അടുത്തഘട്ടം പ്രതീക്ഷിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക