പൊലീസല്ല, ജയില്‍പുള്ളിയാ... സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടര്‍ബോ ടീം
Entertainment
പൊലീസല്ല, ജയില്‍പുള്ളിയാ... സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടര്‍ബോ ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 9:19 pm

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ സിനിമയാണിത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. പരീക്ഷണ സിനിമകളില്‍ ശ്രദ്ധ നല്‍കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിക്കമ്പനിയുടെ ആദ്യ മാസ് ആക്ഷന്‍ സിനിമ കൂടിയാണ് ടര്‍ബോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ മറ്റ് ജയില്‍പുള്ളികള്‍ക്കൊപ്പം ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കന്നഡ താരം രാജ്.ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേര്‍സ് എത്തുക എന്നത് അപൂര്‍വമായൊരു കാഴ്ചയാണ്.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി.

Content Highlight: Turbo movie second look poster released