മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പുതിയ തന്ത്രവുമായ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th January 2019, 12:27 pm
വാഷിംഗ്ടണ്‍: യു.എസ്- മെക്‌സികന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ പുതിയ തന്ത്രവുമായ് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ മൂന്ന് വര്‍ഷക്കാലം സംരക്ഷിക്കാമെന്നും പകരം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കമുള്ള ഫണ്ടിലേക്ക് 5.7 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നുമായിരുന്നു വ്യവസ്ഥ. യു.എസ്- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതി നിര്‍മ്മിക്കാന്‍ തയ്യാറായാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗികഭരണ സ്തംഭനം ഒഴിവാക്കാനാവും എന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
Also Read ചര്‍ച്ചക്ക് തയ്യാറായ നിലപാട് സ്വാഗതാര്‍ഹമെന്ന് പന്തളം കൊട്ടാരത്തോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍
യു.എസ് എന്നും കുടിയേറ്റക്കാരെ സ്വീകരിച്ച ചരിത്രമാണെന്നും അതിര്‍ത്തി മുഴുവന്‍ മതില്‍ കെട്ടാനല്ല, സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി സുരക്ഷിതമല്ലാത്ത ഭാഗത്ത് മാത്രം സ്റ്റീല്‍ കൊണ്ടുള്ള മതില്‍ കെട്ടാനാണ് തിരുമാനമെന്നും ട്രംപ് പറഞ്ഞു. ഇതിന് 5.7 ബില്ല്യന്‍ ഡോളര്‍ ആവശ്യമാണ്.
ഏഴ് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസില്‍ ഉള്ളത്. ഇവര്‍ക്ക് പൗരത്യം ഇല്ലെങ്കിലും യു.എസില്‍ ജോലി ചെയ്യാമെന്നും നാട് കടത്താന്‍ കഴിയില്ലെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇത് മൂന്ന വര്‍ഷത്തേക്ക് കൂടി നീട്ടാം എന്നതാണ് ട്രംപിന്‍രെ പുതിയ വ്യവസ്ഥ.യുദ്ധകെടുതികള്‍കൊണ്ട് നാടുവിട്ട് വരുന്നവര്‍ക്ക് മൂന്ന വര്‍ഷത്തേക്ക് വിസ നീട്ടി നല്‍കാമെന്നും ട്രംപ് പറഞ്ഞു.