തിരുവനന്തപുരം: ഗൂഗിള്‍ അനുമതി കിട്ടാന്‍ വൈകുന്നത് മൂലമാണ് ബെവ് ക്യൂ ആപ്പ് വൈകുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ആപ്പിന് ഗൂഗിളിന്റെ അനുമതി ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴിവാക്കാന്‍ സംവിധാനം ഏര്‍പ്പാട് ചെയ്യണമെന്നും അതിന് ശേഷം ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു.
ആപ്പ് വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് കൂടുതല്‍ പ്രതികരണം നടത്താന്‍ മന്ത്രി തയ്യാറായില്ല. ഇതേക്കുറിച്ച് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം,മദ്യം വാങ്ങാന്‍ വെര്‍ച്ച്വല്‍ ക്യൂ ആപ്പായ ‘ബെവ്ക്യൂ’ തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പ്ലേ സ്റ്റോറില്‍ ആപ്പ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ബെവ്ക്യൂ ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്ന് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച മദ്യശാലകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീട്ടിവെക്കുകയായിരുന്നു. 7 ലക്ഷം പേരാണ് സാധാരണ ദിവസങ്ങളില്‍ മദ്യശാലകളില്‍ എത്താറുള്ളത് എന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷവും ആകാറുണ്ട്.
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ടെന്‍ഡറില്‍ 29 കമ്പനികള്‍ പങ്കെടുത്തിരുന്നു. കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് മറ്റുള്ളവരില്‍ നിന്നും മികച്ചു നില്‍ക്കുന്നതായിരുന്നു എന്ന് ഉദ്യോ?ഗസ്ഥര്‍ പറയുന്നു. സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ വ്യത്യസ്ത പരിശോധനകള്‍ നടക്കുന്നതിനാലാണ് ആപ്പ് ജനങ്ങളിലെത്താന്‍ വൈകുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക