Advertisement
Film News
ഓപ്ഷന്‍സായി മൂന്ന് നടിമാര്‍, ഒരാളെ തല്ലണം, ഒരാളെ കിസ് ചെയ്യണം, ഒരാളെ ഹഗ്ഗ് ചെയ്യണമെന്ന് അവതാരകന്‍; എന്തിനാണ് തല്ലുന്നതെന്ന് ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 11, 10:28 am
Thursday, 11th August 2022, 3:58 pm

ടൊവിനോ തോമസ് നായകനാവുന്ന തല്ലുമാല റിലീസിനോടടുക്കുകയാണ്. ഇതിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ഇപ്പോഴും താരങ്ങള്‍. ക്ലബ്ബ് എഫ്.എം. യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോക്കും കല്യാണിക്കും ഒരു ഗെയിമില്‍ പങ്കെടുക്കേണ്ടി വന്നു.

മൂന്ന് പേരുകള്‍ തരും. ഒരാള്‍ക്ക് തല്ല് കൊടുക്കണം, ഒരാള്‍ക്ക് കിസ് കൊടുക്കാം ഒരാള്‍ക്ക് ഹഗ്ഗ് കൊടുക്കണമെന്നാണ് അവതാരകന്‍ പറഞ്ഞത്. ടൊവിനോയ്ക്ക് കിട്ടിയ ഓപ്ഷനുകള്‍ ഐശ്വര്യ ലക്ഷ്മി, സംയുക്ത മേനോന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു. എന്തിനാണ് ഇവരെ തല്ലുന്നത് എന്നാണ് ടൊവിനോ ചോദിച്ചത്. എല്ലാവര്‍ക്കും ഓരോ ഹഗ്ഗ് കൊടുത്തേക്കാം എന്നും ടൊവിനോ പറഞ്ഞു.

കല്യാണിക്ക് കൊടുത്ത ഓപ്ഷന്‍സ് ദുല്‍ഖറും പ്രണവും ടൊവിനോയുമായിരുന്നു. ‘ടൊവിനോയെ തല്ലിയിട്ടുണ്ട്, അതുകൊണ്ട് തല്ല് ടൊവിനോയ്ക്ക് കൊടുക്കും. ദുല്‍ഖറിന് ഒരു ടൈറ്റസ്റ്റ് ഹഗ്ഗ് കൊടുക്കും. അപ്പുവിനെ എപ്പോഴും ഹഗ്ഗ് ചെയ്ത് ഒരു കിസ് കൊടുക്കുന്നത് ഭയങ്കര കംഫര്‍ട്ടബിളാണ്,’ കല്യാണി പറഞ്ഞു.

അതേസമയം തല്ലുമാലയിലെ തല്ല് ടോക്‌സിക് അല്ലെന്നാണ് ടൊവിനോ പറഞ്ഞത്. ‘സ്‌കൂളില്‍ ടീച്ചര്‍മാരൊക്കെ നമ്മളെ തല്ലിയിട്ടുണ്ട്. മാതാപിതാക്കള്‍ തല്ലുന്നുണ്ട്. അവര്‍ നമ്മളെ കൊല്ലാന്‍ വേണ്ടി തല്ലുന്നതല്ല, കറക്റ്റ് ചെയ്യാന്‍ വേണ്ടി തല്ലുന്നതാണ്. തല്ലുമാലയിലെ തല്ലിനെ പറ്റി പറയുകയാണെങ്കില്‍ അത് ടോക്‌സിക് തല്ലൊന്നുമല്ല. കുറച്ച് സ്‌റ്റൈലിസ്ഡായിട്ട് തല്ലിനെ മേക്ക് ചെയ്തിട്ടുണ്ടെന്നല്ലാതെ തല്ലിനെ ഗ്ലോറിഫൈ ചെയ്യുന്നൊന്നുമില്ല.

ഒരു അടിയും ഒന്നിന്റേയും അവസാനമല്ല. ചിലപ്പോള്‍ സൗഹൃദത്തിന്റെ തുടക്കമാവാം. വഴക്ക് കൂടിയിട്ട് സുഹൃത്തുക്കളായ ഒരുപാട് പേരുണ്ട്. ഇത് അങ്ങനൊരു തല്ലാണ്. ടോക്‌സിക് തല്ലല്ല. തല്ലിനെ ഗ്ലോറിഫൈ ചെയ്യുന്നില്ല. ഫണ്‍ മോഡിലാണ് ഒരുങ്ങിയിരിക്കുന്നത്,’ ടൊവിനോ പറഞ്ഞു.

ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ തല്ലുമാലക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷനായി ടൊവിനോ കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയെങ്കിലും ജനക്കൂട്ടം മൂലം പുറത്തേക്കിറങ്ങാനാവാതെ മടങ്ങിയിരുന്നു.

അതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് തല്ലുമാലയുടെ പ്രി ബുക്കിങിന് ലഭിക്കുന്നത്. ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുളില്‍ തന്നെ നിരവധി തിയേറ്ററുകളില്‍ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയി. റിലീസിന് രണ്ട് ദിവസമുള്ളപ്പോള്‍ തന്നെ ചിത്രത്തിനായി സ്‌പെഷ്യല്‍ ഷോകള്‍ വരെ ഉള്‍പെടുത്തി തുടങ്ങിയിട്ടുണ്ട്.

Content Highlight: tovino thomas reply for a game in an interview