Entertainment news
ചന്തുവിനെ കണ്ട് പഠിക്കണമെന്നുണ്ട്; എന്നാലതിന് പറ്റിയിട്ടില്ല: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 02, 08:00 am
Thursday, 2nd May 2024, 1:30 pm

ചന്തു സലിം കുമാറിന്റെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. സലിം കുമാറിനോടുള്ള ഏറ്റവും വലിയ ബഹുമാനം അമിത വിനയം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്നും ആ ഒരു കാര്യം ചന്തുവിന് കിട്ടിയിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

എന്തെങ്കിലും കാര്യമുണ്ടെങ്കിൽ നേരെ പറയുമെന്നും എന്നാൽ നല്ല ഹ്യൂമർസെൻസ് ഉണ്ടെന്നും ആരെയും വെറുപ്പിക്കില്ലെന്നും ടൊവിനോ പറയുന്നുണ്ട്. ഫ്ലവർസ് കോമെഡിക്ക് നൽകിയ അഭിമുഖത്തിൽ ചന്തുവിനും ഭാവനക്കുമൊപ്പം സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ടൊവിനോ.

ചന്തുവിൽ നിന്നും കണ്ട് പഠിച്ച എന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് ചന്തുവിന്റെ പല കാര്യങ്ങളും പഠിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇതുവരെ അത് പറ്റിയിട്ടില്ലെന്നുമായിരുന്നു ടോവിയുടെ മറുപടി.

‘പഠിക്കാൻ ആഗ്രഹമുണ്ട് ഇതുവരെ പറ്റിയിട്ടില്ല. ഇവന്റെ മൊത്തത്തിലുള്ള ഈ ഇരിപ്പും ഭാവം ഒക്കെ നല്ല രസമുണ്ട്. എനിക്ക് സലീം ഏട്ടന്റെ അടുത്ത് ഏറ്റവും വലിയ റെസ്പെക്ട് എന്തെന്നാൽ ഈ അമിത വിനയം ഒന്നും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ല എന്നതാണ്.

അതേ ഒരു സാധനം ഇവനും ഉണ്ടെന്ന് തോന്നുന്നു. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ സ്ട്രൈറ്റ് ആയിട്ട് പറഞ്ഞാൽ മതി. എന്നാൽ നല്ല ഹ്യൂമർസെൻസും ഉണ്ട്. പക്ഷേ ആരെയും വെറുപ്പിക്കുന്നുമില്ല. അത് നല്ല ക്വാളിറ്റി ആണ്,’ ടൊവിനോ പറഞ്ഞു.

ടൊവിനോ തോമസിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ചിത്രത്തിൽ ടൊവിനോക്ക് പുറമെ ഭാവനയും സൗബിനും ചന്തു സലിം കുമാറും അഭിനയിക്കുന്നുണ്ട്. ഇവർക്ക് പുറമെ, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്,ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, നിഷാന്ത് സാഗര്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉള്ളത്.

Content Highlight: Tovino thomas about Chandhu salimkumar’s behavior