Advertisement
Entertainment
നാട്ടുകാരുമായുള്ള പ്രശ്നം കാരണം ആ മോഹൻലാൽ ചിത്രത്തിൻ്റെ ക്ലൈമാക്സ് മുടങ്ങി: ആർട്ട് ഡയറക്ടർ ബോബൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 03:11 am
Tuesday, 15th April 2025, 8:41 am

ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു ആറാം തമ്പുരാൻ. മലയാളത്തിലെ എക്കാലത്തേയും വിജയചിത്രങ്ങളിലൊന്നായിരുന്നു ആറാം തമ്പുരാൻ. രണ്ജിത്താണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, സായി കുമാർ, പ്രിയാ രാമൻ, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോൾ ആറാം തമ്പുരാനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ ആർട്ട് ഡയറക്ടർ ബോബൻ.

ആറാം തമ്പുരാൻ്റ ക്ലൈമാക്സ് തന്നെ പ്രശ്നമായിരുന്നെന്നും ആദ്യം വേറെയൊരു സ്ഥലത്താണ് ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും ബോബൻ പറയുന്നു. അവിടെ സെറ്റ് ഇടുകയും ചെയ്തിരുന്നുവെന്നും എന്നാൽ അവിടെയുള്ള നാട്ടുകാരുമായുള്ള പ്രശ്നം കാരണം ആ ഷൂട്ടിങ് മുടങ്ങി എന്നും ബോബൻ പറഞ്ഞു.

പിന്നെ വേറെ ഒരു സ്ഥലത്ത് കൊണ്ടുവന്ന് സെറ്റ് ഇട്ടിട്ടാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തതെന്നും ആറാം തമ്പുരാനിൽ പരീക്ഷണം ചെയ്തിട്ടുണ്ടെന്നും മ്യൂറൽസ് വെച്ചിട്ടാണ് താൻ വർക്ക് ചെയ്തതെന്നും ബോബൻ പറയുന്നു. ഹരിമുരളീരവം എന്ന പാട്ടിൽ ഉപയോഗിച്ചിരിക്കുന്നതെല്ലാം മ്യൂറൽസാണെന്നും അത് വരപ്പിച്ചതാണെന്നും ബോബൻ കൂട്ടിച്ചേർത്തു. മാസ്റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ബോബൻ.

ആറാം തമ്പുരാൻ്റെ ക്ലൈമാക്സ് തന്നെ പ്രശ്നമാണ്. ക്ലൈമാക്സ് ആദ്യം ഒരു സ്ഥലത്ത് പ്ലാൻ ചെയ്തു. അവിടെ സെറ്റ് ഒക്കെ ഇട്ടു. ജൂനിയർ ആർട്ടിസ്റ്റിനെയൊക്കെ വെച്ച് ഷൂട്ട് ചെയ്യാനായിട്ട് വന്നതിൻ്റെ അന്ന് അവിടത്തെ നാട്ടുകാരുമായിട്ട് ചെറിയ പ്രശ്നത്തിൽ ആ ഷൂട്ടിങ് മുടങ്ങി. പിന്നെ വേറെ ഒരു സ്ഥലത്ത് വന്ന് ഇതേപോലെ സെറ്റ് ചെയ്തിട്ടാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തതൊക്കെ.

ആറാം തമ്പുരാനിൽ ഒരു പരീക്ഷണം ചെയ്തിട്ടുണ്ട്. മ്യൂറൽസ് വച്ചിട്ടാണ് ഞാൻ വർക്ക് ചെയ്തത്. ഹരിമുരളീരവം എന്ന പാട്ടിൽ ഉപയോഗിച്ചിരിക്കുന്നതെല്ലാം മ്യൂറൽസാണ്. മ്യൂറൽസ് വരപ്പിച്ചതാണ് ആ സെറ്റിൽ ഉപയോഗിച്ചിരിക്കുന്നതെല്ലാം,’ ബോബൻ പറയുന്നു.

Content Highlight: Art Director Boban Saying The climax of that Mohanlal film was delayed due to problems with the locals