Entertainment
അദ്ദേഹത്തിന്റെ പാട്ടുകൾ പാടാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും ഓർമയും അനുഭവവും: അഫ്സൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 03:50 am
Tuesday, 15th April 2025, 9:20 am

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് അഫ്സൽ. മലയാള സിനിമയിൽ ഒരുപാട് ഹിറ്റ് പാട്ടുകളുള്ള ഗായകനാണ് അദ്ദേഹം. അഫ്സൽ പാടിയ പാട്ടുകളൊക്കെ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അഫ്സൽ. സംഗീത സംവിധായകൻ ഇളയരാജയുടെ പാട്ടുകൾ പാടാൻ കഴിഞ്ഞതാണ് ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമെന്ന് അഫ്സൽ പറയുന്നു. തന്റെ ചെറുപ്പത്തിൽ സഹോദരന് ഒരു കാസെറ്റ് ഷോപ്പുണ്ടായിരുന്നുവെന്നും അതിൽ കൂടുതലും ഇളയരാജയുടെ പാട്ടുകളുള്ള കാസെറ്റുകളായിരുന്നുവെന്നും അഫ്സൽ പറയുന്നു.

ആ സമയത്ത് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഇളയരാജയുടെ പാട്ടുകളാണെന്നും അങ്ങനെ ആരാധനയുള്ള ആൾ കംപോസ് ചെയ്ത പാട്ടുപാടാൻ കഴിഞ്ഞു എന്നത് വലിയ അനുഗ്രഹമാണെന്നും അഫ്സൽ പറഞ്ഞു. വിനോദയാത്രയിലെ ‘തെന്നിപ്പായും തെന്നലേ‘ എന്ന പാട്ടും ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന സിനിമയിലെ പാട്ടുകളും ഇളയരാജയുടെ കംപോസിങ്ങിൽ പാടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇളയരാജ സാറിന്റെ പാട്ടുകൾ പാടാൻ പറ്റിയതാണ് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം. എന്റെ ചെറുപ്പത്തിൽ ഷക്കീർ ഇക്കയ്ക്ക് (സഹോദരൻ) ഒരു കാസെറ്റ് ഷോപ്പുണ്ടായിരുന്നു. തമിഴ്‌സിനിമകളുടെ ഓഡിയോ കാസെറ്റുകളുടെ റാക്കിൽ ഇളയരാജ സാറിന്റെ പാട്ടുകളായിരുന്നു ഏറ്റവും കൂടുതലുണ്ടായിരുന്നത്. അതാണ് അക്കാലത്ത് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ടുകളും.

ഇളയരാജ സാറിന്റെ പാട്ടുകൾ പാടാൻ പറ്റിയതാണ് ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം

അങ്ങനെ ദൂരെനിന്ന് ആരാധിച്ചിരുന്ന ഒരാളുടെ അടുത്തിരുന്ന് അദ്ദേഹം കംപോസ് ചെയ്ത പാട്ടുപാടാൻ കഴിഞ്ഞു എന്നത് വലിയ അനുഗ്രഹമാണ്. വിനോദയാത്രയിലെ ‘തെന്നിപ്പായും തെന്നലേ‘ എന്ന പാട്ട്. അതുപോലെ ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ‘ എന്ന സിനിമയിലും അദ്ദേഹത്തിന് വേണ്ടി പാടാൻ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും ഓർമയും അനുഭവവുമെല്ലാണ് അത്,’ അഫ്സൽ പറയുന്നു.

Content Highlight: Afsal Talks About Ilayaraja